നരിപ്പറ്റ: (kuttiadi.truevisionnews.com) തനിക്ക് താലികെട്ടുന്ന മംഗളവേദിയിൽ അറിവു പകർന്ന വിദ്യാലയത്തിന് അക്ഷര സദ്യയൊരുക്കുകയാണ് അഡ്വക്കറ്റ് സ്മൃതി ഹരീന്ദ്രൻ .
പുസ്തകങ്ങളെയും വായനയെയും ഏറെ സ്നേഹിക്കുകയും പ്രചരിപ്പിക്കുകയും 25 മത്തെ വയസിൽ ഡിസി ബുക്ക്സിൽ അംഗമവുകയും ചെയ്ത തൻറ പിതാമഹൻ കാവിലുംപ്പാറ വില്ലേജ് ഓഫീസർ ആയി റിട്ടേർഡ് ചെയ്ത പടിഞ്ഞാറയിൽ കുഞ്ഞിരാമകുറുപ്പിൻ്റെ ഓർമ്മക്കായാണ് സ്മൃതി ഹരീന്ദ്രൻ വിവാഹ സുദിനത്തിൽ താൻ പഠിച്ചുവളർന്ന വിദ്യാലയത്തിലെ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നത്.
നരിപ്പറ്റ ആർ എൻ എം എം ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് 20000 ത്തോളം രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന സ്മൃതി കല്യാണമണ്ഡപത്തിനു സമീപം തന്നെ പുസ്തകപ്രദർശനവും പുസ്തക പരിചയപെടാനുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.
സദാനന്ദൻ വയനാട്, ശ്രീജിത്ത് മാസ്റ്റർ ലൈബ്രറി ചാർജ് വിഷ്ണു എ .
എന്നിവർ ചേർന്ന് സ്മൃതിഹരീന്ദ്രൻ പ്രതിശ്രുത വരൻ ശരത് ടി കെ എന്നിവരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി.
സ്മൃതിയുടെ മാതാപിതാക്കളായ ഹരീന്ദ്രൻ, പ്രസീത ഹരീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
#Smriti #prepared #Akshara #Sadya #wedding #venue