Dec 24, 2024 12:04 PM

വേളം: (kuttiadi.truevisionnews.com)  പെരുവയൽ അങ്ങാടിയിൽ ഫർണിച്ചർ കടയ്ക്ക് തീപ്പിടിച്ചു.മലനാട് വുഡ് ഇൻഡസ്ട്രിയൽ സ്ഥാപനത്തിനാണ് തീ പിടിച്ചത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോട് കൂടിയാണ് സംഭവം.

വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ രണ്ടു യൂണിറ്റും, പേരാമ്പ്ര നിലയത്തിൽ നിന്ന് എത്തിയ ഒരു യൂണിറ്റും ചേർന്ന് തീ പൂർണമായും അണച്ചു.

തീപ്പിടുത്ത കാരണം ഷോർട് സർക്യൂട്ട് ആണെന്നാണ് നിഗമനം. നാല്പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.

സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ മാരായ ഷമേജ് കുമാർ കെ. എം , പ്രേമൻ പി. സി,ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലതീഷ്. എൻ, സത്യനാഥ്‌, സനൽരാജ്, ബബിഷ്, ശിഖിലേഷ് കെ കെ , അശ്വിൻ മലയിൽ ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ, സജീഷ് എം , ഷാംജിത്ത് കുമാർ, രജീഷ്. എന്നിവർ തീ അണയ്ക്കാൻ നേതൃത്വം വഹിച്ചു.


#fire #During #furniture #shop #badly #damaged

Next TV

Top Stories










Entertainment News