തൊട്ടിൽപ്പാലം: (kuttiadinews.in) ഇന്നലെ അന്തരിച്ച ബിജെപി നേതാവ് വി പി അച്യുതനെ ബിജെപി കാവിലും പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി അനുശോചിച്ചു. ബിജെപി ഉത്തര മേഖല വൈസ് പ്രസിഡന്റ് എം പി രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നാണു വട്ടക്കാട് അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ച് സുനിൽകുമാർ കായക്കൊടി, ഇ കെ ബാബു,പി മോഹനൻ, കെ സി ബാലകൃഷ്ണൻ, രാജു തോട്ടിഞ്ചിറ, സൂപ്പി മണക്കര, ബോബി മുക്കം തോട്ടം, പത്മനാഭൻ ഒപി, ബാലകൃഷ്ണൻ പാമ്പിനി, കെ പി കൃഷ്ണൻ, സജീവൻ എന്നിവർ സംസാരിച്ചു. കെ എസ് ബാലകൃഷ്ണൻ സ്വാഗതവും അഖിൽ നാളോംകണ്ടി നന്ദിയും പറഞ്ഞു.
#Departure #VPAchuthan #Allparties #expressed #condolences