വട്ടോളി: (kuttiadinews.in) നാലര പതിറ്റാണ്ടോളമപ്പുറമുള്ള നനുത്ത ഓർമകളുമായി നാളെ അവരൊത്തു കൂടും. വട്ടോളിയിൽ ഞായറാഴ്ച വേറിട്ട പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം.


1979- 81 വർഷത്തിൽ അന്നത്തെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വട്ടോളി പ്രതിഭാ സ്റ്റഡി സെൻ്ററിൽ പഠിച്ച വിദ്യാർത്ഥികളും അവരുടെ അധ്യാപകരുടെയും സംഗമം ഓർമ്മക്കൂട്ട് എന്ന പേരിൽ ഞായറഴ്ച്ച രാവിലെ മുതൽ വട്ടോളി നേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സംഗമം ടി. നാരായണൻ ഉദ്ഘാടനം ചെയ്യും.
കെ. കുഞ്ഞിലി, എം.പി കുഞ്ഞിരാമൻ, അശോകൻ, ഭാസ്ക്കരൻ, പ്രൊഫ. കുഞ്ഞികൃഷ്ണൻ, കെ. കണ്ണൻ എന്നിവർ പങ്കെടുക്കും. അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് രാവിലെ 9.30 ന് നടക്കും. വാർത്താ സമ്മേളത്തിൽ അയ്യൂബ് എ.എസ്, ശ്രീധരൻ, കെ.ടി ബാബു, പ്രസീർ, ഗോപിദാസ്, കെ.പി നാണു, സത്യനാരായണൻ എന്നിവർ പങ്കെടുത്തു.
#come #remembrance #Yesterdays #Pratibha #remembered #tomorrow #Vatoli