കുറ്റ്യാടി: (kuttiadinews.in) രണ്ടുവയസുകരൻ്റെ വിരലിൽ കുടുങ്ങിയ ഇഡ്ഡലി തട്ട് സുരക്ഷിതമായി മുറിച്ചു മാറ്റി അഗ്നിരക്ഷസേന. കുറ്റ്യാടി ഒത്തിയോട്ട് കുനിയിൽ ആരിഫിൻ്റെ മകൻ അമറിൻ്റെ വിരലിലാണ് വീട്ടിൽനിന്ന് കളിക്കുന്നതിനിടയിൽ രാവിലെ അബദ്ധവശാൽ ഇഡിലി തട്ട് കുടുങ്ങിയത്.


ഇഡ്ഡലി തട്ട് മുറിച്ചു മാറ്റുകയല്ലതെ മറ്റു പോം വഴികൾ ഇല്ലാതെ ആയതിനാൽ രാവിലെ 10 മണിക്ക് നാദാപുരം ഫയർ സ്റ്റേഷനിലേക്ക് കുട്ടിയുമായി രക്ഷിതാക്കൾ എത്തുകയായിരുന്നു. വളരെ സുരക്ഷിതമായി പരിക്കുകളൊന്നും കൂടാതെ റെസ്ക്യൂ ഓഫീസർമാർ സ്റ്റീൽ ഇഡ്ഡലി തട്ട് സുരക്ഷിതമായി മുറിച്ചു മാറ്റി.
വേദനയും കരച്ചിലുമായി രണ്ടു വയസുകാരൻ അമറും പരിഭ്രമത്തോടെ എത്തിയ രക്ഷിതാക്കളും സ്റ്റേഷൻ ഓഫീസർ എസ് വരുണിൻ്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ ഓഫീസർമാരോട് അവസാനം നന്ദിയും പറഞ്ഞ് സന്തോഷത്തോടെ മടങ്ങി.
#Fireforce #rescuers #two #year #old #idli #stuck #finger #safely #cut