കുറ്റ്യാടി: (kuttiadinews.in) ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ബുത്ത് തല ശില്പശാലക്ക് തുടക്കമായി. കുറ്റ്യാടി ബ്ലോക്ക് തല ശിൽപ്പശാല വടയം സൗത്ത് എൽപി സ്കൂളിൽ എ. ഐ.സി.സി. അംഗം വി. എ. നാരായണൻ ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ, കെ. ടി ജെയിംസ്, പ്രമോദ് കക്കട്ടിൽ, കാവിൽ രാധാകൃഷ്ണൻ, ഇ. വി. രാമചന്ദ്രൻ, കാവിൽ പി മാധവൻ, കെ.പി. അബ്ദുൾ മജീദ് പ്രസംഗിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ജിതേഷ് മുതുകാട് എന്നിവർ ക്ലാസെടുത്തു. മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ. സുരേഷ്, കണ്ണോത്ത് ദാമോദരൻ, പി അജിത്ത്, ജമാൽ മൊകേരി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബുത്ത് പ്രസിഡന്റുമാർ, വി എൽ എ മാർ തുടങ്ങിയവർ ശില്പശാലയിൽ സംബന്ധിച്ചു.
ഈ മാസം 29 നുള്ളിൽ ജില്ലയിലെ മുഴുവൻ ബൂത്ത് തല ശിൽപ്പശാലയും പൂർത്തിയാവും.
#Congress #booth #head #workshop #started