#KPSasikalateacher | പൂജകൾ തടസ്സപ്പെടുത്തുന്ന താടകമാരായി സി പി.എം മാറിയിരിക്കുന്നു - കെ.പി ശശികല ടീച്ചർ

#KPSasikalateacher | പൂജകൾ തടസ്സപ്പെടുത്തുന്ന താടകമാരായി സി പി.എം മാറിയിരിക്കുന്നു - കെ.പി ശശികല ടീച്ചർ
Feb 28, 2024 11:02 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) ഹിന്ദുവിൻ്റെ പൂജകളും വിശ്വാസങ്ങളും തടസപ്പെടുത്തുന്ന താടകമാരായ് സി പി എം മാറിയിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചർ പറഞ്ഞു. കായക്കൊടിയിലെ നെടുവണ്ണൂരിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്കൂൾ മാനേജർ സ്കൂൾ കെട്ടിടത്തിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഗണപതി പൂജ സിപിഎം ക്രിമനുലുകൾ ചവുട്ടി തെറിപ്പിച്ചത് സനാതന ധർമ്മത്തെയാണെന്നും കാലം അത് ചെയ്തവർക്ക് മാപ്പ് കൊടുക്കില്ലെന്നു അവർ പറഞ്ഞു.

സംഘടിത ശക്തിയുണ്ടെന്ന് കരുതി ഹിന്ദു വിശ്വാസങ്ങളെ ആർക്കു ചവുട്ടിമെതിക്കാമെന്നത് വ്യാമോഹമാണെന്നും അതിന് ഒരു സംഘടിത ഹൈന്ദവ മുന്നേറ്റം ഈ മണ്ണിൽ ഉദയം ചെയ്യുമെന്നു അവർ പറഞ്ഞു.

ഒരു പ്രത്യേക മത വിഭാഗത്തിൻ്റെ ആരാധനയ്ക്കും 'വിശ്വാസങ്ങൾക്കും വേണ്ടി അധ്യാപകരു സമൂഹവും കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ത്യാഗം ചെയ്യുന്ന നാട്ടിലാണ് ഒരു പൂജ ചെയ്തതിൻ്റെ പേരിൽ പൂജകൾ അലങ്കോലപെടുത്തിയ ഇത്തരം നിയമവിരുദ്ധ കാര്യങ്ങൾ കാണുന്നില്ലേയെന്നു അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ ഡിവൈഎഫക്കാർക്കു ധൈര്യമുണ്ടോ എന്നും ടീച്ചർ ചോദിച്ചു.

വെള്ളിയാഴ്ച്ച ദിവസങ്ങളിൽ വിദ്യാർത്ഥികളെ സ്കൂൾ ബസിൽ പള്ളികളിലേക്ക് കൊണ്ടുപോകുന്നത് വിളക്കുകൾ ചവുട്ടിത്തെറിപ്പിച്ചവർ കാണണമെന്നും ഹിന്ദുവിൻ്റെ വിശ്വാസങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇടത് ബുദ്ധിജീവികളും സാംസ്കാരിക നായകൻമാരെന്നു പറയപ്പെടുന്നവരും മറ്റ് മത വിശ്വാസങ്ങളെ പ്രീതിപ്പെടുത്താൻ കേരളത്തിലങ്ങോളം ഓടി നടക്കുകയാണെന്നും അതിൻ്റെ അവസാന ഉദാഹരണമാണ്.

ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ ശബളം പറ്റുന്ന ഭകത പ്രിയ്യ എന്ന മാസികയുടെ പത്രാധിപ സമിയംഗമായ സഖാവ് ആലങ്കോട് ലീലാകൃഷ്ണൻ കൃഷ്ണനും രാമനും സങ്കൽപ്പമാവുകയും ഭഗവദ്ഗീത പരാജയ ഗ്രനഥമാണെനും മറ്റ് മതവേദികളിൽ പ്രസംഗിച്ച് ഹിന്ദുവിനെ അവഹേളിക്കുന്ന കാഴ്ച്ച നാം കാണുകയാണ് എന്തിനേറെ പറയുന്നു ഒരു വിദ്യാലയത്തിലെ വിദ്യാ ജ്യോതി എന്ന സർക്കാർ പരിപാടിയിൽ ഗണപതി മിത്താണെന്നു പറയാൻ ഒരു സഖാവിന് പറ്റുമെങ്കിൽ ഒരു മാനേജർക്ക് സ്വന്തം കെട്ടിടത്തിൽ പൂജ നടത്തുന്നത് എങ്ങിനെയാണ് കുറ്റമാവുക.

അന്ധവിശ്വാസവും വിശ്വാസവും തിരിച്ചറിയ്യാൻ ഡിവൈഎഫ്ഐക്കാരെ ആരാണ് ചുമതലപ്പെടുത്തിയത് മറ്റ് മതവിഭാഗത്തിലെ തെറ്റുക്കളെക്കുറിച്ച് പറയ്യാതെ ഹിന്ദുമതവിശ്വാസത്തിൽ മാത്രമാണോ അന്ധവിശ്വാസമുള്ളെ തെന്നും ടീച്ചർ ചോദിച്ചു.

പോലീസ് ഗുരുതരമായ വീഴ്ച്ചയാണ് ഈ കാര്യത്തിൽ എടുത്തതെന്നും സ്വന്തം സഥലത്ത് അതിക്രമിച്ച്ക്കയറി പൂജ തടസ്സപ്പെടുത്തിയ ക്രിമനലുകളെ അറസ്റ്റുചെയ്യുന്നതിന് പകരം പൂജയ്ക്ക് വന്ന ആളുകളെ അറസ്റ്റു ചെയ്തു കൊണ്ടുപോയത് സി പി എമ്മിൻ്റെ സംഘടിതശക്തികൊണ്ടാണോയെന്നും നിയമപരമായ കേസുകൾ പ്രതികൾക്കെതിരെ എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുമെന്നു അവർ പറഞ്ഞു.

രാഷ്രീയ അധികാരം ആരുടെയും തലയിൽക്കേറി നിരങ്ങാനുള്ളതല്ലെന്നും ജനങ്ങൾ താൽക്കാലികമായി നൽകിയ അധികാരമാണെന്നും ഇല്ലെങ്കിൽ ബംഗാളും ത്രിപുരയും മാറാൻ കേരളം അധികകാലം വേണ്ടി വരില്ലെന്നും ചില താൽപര്യക്കാരുടെ അടിമകളായി സി പി എം ഡിവൈഎഫ്ഐ പ്രവർത്തകർ മനസിലാക്കണമെന്നും 2024 ഹിന്ദുവിൻ്റെ ഉയിർ ത്തേഴുന്നേൽപ്പിൻ്റെ കാലഘട്ടമാണെന്നും വിശ്വഗുരുവിൻ്റെ സ്ഥാനത്തെക്ക് ഉയരുന്ന കാലഘട്ടത്തിൽ പുത്തൻ അധിനിവേശക്കാർ ഭാരതത്തിൽ ഉണ്ടാകാൻ പാടില്ലെന്നു അവർ പറഞ്ഞു.

രാജേഷ് നാദാപുരം അധ്യക്ഷതയു വഹിച്ചു. ഏ.കെ ശ്രീധരൻ മാഷ് നാരായണൻ നമ്പൂതിരി കേശവൻ നമ്പൂതിരി സുരേഷ് ആയഞ്ചേരി രാജേഷ് മാണിക്കോത്ത് കെ.കെ വിനോദൻ എന്നിവർ സംസാരിച്ചു .പൂത്തുറ സുരേഷ് സ്വാഗതം പറഞ്ഞു.

#CPM #become #gatekeepers #disrupting #pujas #KPSasikalateacher

Next TV

Related Stories
#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 08:34 PM

#cyberabuse|സൈബർ അധിക്ഷേപം :ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ...

Read More >>
#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

Apr 23, 2024 02:23 PM

#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിൽ നിന്ന്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 23, 2024 01:00 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#udf|പുറമേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി

Apr 22, 2024 10:46 PM

#udf|പുറമേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് പുറമേരി പഞ്ചായത്ത് ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷത...

Read More >>
#campaign  |ആവേശം അധികം വേണ്ട; കുറ്റ്യാടിയിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം

Apr 22, 2024 03:13 PM

#campaign |ആവേശം അധികം വേണ്ട; കുറ്റ്യാടിയിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം

ലോകസഭാ തെരഞ്ഞെടുപ്പ് സമാധാന പൂർവ്വമാക്കുന്നത് ചർച്ച ചെയ്യാൻ കുറ്റ്യാടി പൊലീസ് സർവ്വകക്ഷി രാഷ്ട്രീയ പാരട്ടി പ്രതിനിധികളുടെ യോഗം...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 22, 2024 12:31 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories