വട്ടോളി : കേന്ദ്ര യുവജന ക്ഷേമ,കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘതൻ കോഴിക്കോടുമായി സഹകരിച്ച് ചേതന കലാസാംസ്കാരിക വേദി വട്ടോളി ലോക വനിതാ ദിനത്തിൽ ശ്രീശക്തി ഫിറ്റ്നസ് റൺസ് സംഘടിപ്പിച്ചു.


വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
പയ്യോളി സബ് രജിസ്ട്രാർ ശശില കുമ്പളംകണ്ടി ഫിറ്റ്നസ് റൺസിന്റെ ഉദ്ഘാടനവും വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.
ചേതനാ പ്രസിഡണ്ട് എ.പി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ യുവതികൾ പങ്കെടുത്ത ഫിറ്റ്നസ് റൺസിൽ നയന വടക്കയിൽ ഒന്നാം സ്ഥാനവും വൈഗ എസ്. രണ്ടാം സ്ഥാനവും പൂജ.എം. മൂന്നാം സ്ഥാനവും നേടി.
കെ.കെ. അശോകൻ എന്നിവർ സംസാരിച്ചു. ചേതന സെക്രട്ടറി പി.കെ. പത്മനാഭൻ സ്വാഗതവും ട്രഷറർ എ.പി. വിനോദൻ നന്ദിയും പറഞ്ഞു.
#World #Women's Day #Women #power #organized #fitness #runs