---
title: "#udfConvention | കുറ്റ്യാടി മണ്ഡലം:  യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു "
english_title: "#Kuttiyadi #Constituency #MullappallyRamachandran #Inaugurates #UDF #Election #Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/191909/kuttiyadi-constituency-mullappallyramachandran-inaugurates-udf-election-conventio"
published_at: "2024-03-15T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f424ffbf648_udf_convention.jpg"
keywords: []
---

# #udfConvention | കുറ്റ്യാടി മണ്ഡലം:  യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ആയഞ്ചേരി: ****കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ആയഞ്ചേരിയിൽ മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

ആയഞ്ചേരി: ****കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ആയഞ്ചേരിയിൽ മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ആയഞ്ചേരിയിലെത്തിയ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ആയിരക്കണക്കിന് പ്രവർത്തകരാണ് സ്വീകരിച്ചത്.

യു.ഡി.എഫ് സംസ്ഥാന - ജില്ലാ നേതാക്കളായ പാറക്കൽ അബ്ദുല്ല, അഡ്വ. കെ. പ്രവീൺകുമാർ, എം.എ. റസാഖ്, കെ. സി. അബു, കെ ബാലനാരായണൻ, അഡ്വ. ഐ.മൂസ സൂപ്പി നരിക്കാട്ടേരി, എൻ. വേണു, പി. എം. ജോർജ് വി.എം.ചന്ദ്രൻ, അഹമ്മദ് പുന്നക്കൽ, നൊച്ചാട്ട് കുഞ്ഞബ്‌ദുല്ല, അഡ്വ പ്രമോദ് കക്കട്ടിൽ അച്ചുതൻ പുതിയെടുത്ത്,കെ. സി. മുജീബ് റഹ്മാൻ,

ശ്രീജേഷ് ഊരത്ത്, കെ.ടി. അ ബ്ദുറഹിമാൻ, പി. സി. ഷീബ, കെ.കെ. നവാസ്, ചുണ്ടയിൽ മൊയ്തു ഹാജി, ഹാരിസ് മുറിച്ചാണ്ടി, കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്‌ദുല്ല, മലയിൽ ബാലകൃഷ്ണൻ, സി.എം.അഹമ്മദ് മൗലവി, മൻസൂർ എടവലത്ത് എന്നിവർ പ്രസംഗിച്ചു.

കെ.ടി. അബ്ദുറഹിമാൻ (ചെ യർമാൻ), അഡ്വ. പ്രമോദ് കക്കട്ടിൽ (കൺവീനർ), അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ആയിരത്തി ഒന്ന് അംഗ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/191909/kuttiyadi-constituency-mullappallyramachandran-inaugurates-udf-election-conventio)