കോസ്റ്റ്യൂമും ലൈറ്റും ക്യാമറയും ഒന്നും വേണ്ട : മൂന്നു വയസ്സുകാരി വൈറലായത് നിമിഷങ്ങൾ കൊണ്ട്

കോസ്റ്റ്യൂമും ലൈറ്റും ക്യാമറയും ഒന്നും വേണ്ട : മൂന്നു വയസ്സുകാരി വൈറലായത് നിമിഷങ്ങൾ കൊണ്ട്
Sep 23, 2021 02:20 PM | By Truevision Admin

തൊട്ടതും തൊടുന്നതും വൈറൽ ആവുന്ന കാലമാണിത്. വൈറൽ ആവാൻ വേണ്ടി ചെയ്യുന്ന പലതും വൈറൽ ആവുന്നില്ലെന്ന് മാത്രം. അബദ്ധത്തിൽ പറ്റുന്ന പലതും പണി തരാൻ വേണ്ടി ആരെങ്കിലും ഒക്കെ ഷെയർ ചെയ്യും. അതിന് കിട്ടുന്ന ലൈക്കും കമന്റും നല്ല കോസ്റ്റ്യൂമും, ലൈറ്റും ക്യാമറയും വെച്ച് എടുത്താൽ കിട്ടാറില്ല.

അത്തരത്തിൽ ഒരു വൈറൽ വീഡിയോ ആണ് ഇന്ന് സോഷ്യൽമീഡിയ ആകെ ഏറ്റെടുത്തിരിക്കുന്നത്. ‘‘ഹായ് ഗായ്സ്... വെൽക്കം ടു മൈ യൂട്യൂബ് ചാനൽ’’ എന്ന് പറഞ്ഞ് മൂന്നരവയസ്സുകാരി വീണത് നിലം തുടയ്ക്കൻ വേണ്ടി വെച്ച വെള്ളവും മോപ്പും ഉള്ള ബക്കറ്റിൽ. കുറച്ച് സെക്കന്റ്‌ മാത്രം ഉണ്ടായ ആ നിഷ്കളങ്കമായ വീഡിയോ കണ്ടിരിക്കുന്നത് തമിഴ് നടൻ വിജയ് അടക്കം ഒന്നരകോടിയിലേറെപ്പേർ.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഭാഗത്തെ നരിക്കൂട്ടുംചാൽ നാരോള്ളതിൽ നസീറിന്റെ മകൾ ഹൻഫ ഫാത്തിമയാണ് സ്വന്തമായി എടുത്ത വീഡിയോ വഴി സാമൂഹികമാധ്യമങ്ങളിൽ താരമായത്.

ഹൻഫ ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാമോ സ്വന്തമായി യൂട്യൂബ് ചാനലോ ഇല്ലാത്ത ഹൻഫയുടെ കുടുംബം സുഹൃത്തുക്കൾ പറഞ്ഞാണ് വീഡിയോ വൈറലായ കഥയറിഞ്ഞത്. ഒരേ സമയം കണ്ടവരെ ആകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും ഈ വീഡിയോ. മൂന്ന് വയസ്സുകാരി യു ട്യൂബ് വീഡിയോയെ പറ്റി അറിയുന്നു, വീഡിയോ എങ്ങനെ ചെയ്യണം.

എങ്ങനെ ആളുകളെ തന്റെ വീഡിയോയിലേക്ക് ക്ഷണിക്കണം എന്ന് അറിയുന്നു,അതിലുപരി മൂന്നാം വയസ്സിൽ ക്യാമറ ഓൺ ചെയ്ത് വീഡിയോ എടുക്കാൻ ഉള്ള ആ കുഞ്ഞിന്റെ ചിന്ത... എല്ലാം തന്നെ ഇന്നത്തെ കാലത്തിന്റെ മാറ്റമാണ്.

അതിശയപ്പിക്കുന്ന ഒന്ന് എന്നതിൽ നിന്ന് ഇത് മാറി, കാരണം സോഷ്യൽ മീഡിയയിൽ ഇന്ന് വൈറൽ ആകുന്ന വീഡിയോകളുടെ കണക്ക് പ്രായം നോക്കി തരം തിരിച്ചാൽ ഈ പ്രായത്തിലുള്ള കുട്ടികളും മുൻപന്തിയിൽ ഉണ്ടാവും. രണ്ടാഴ്ചമുമ്പ് സഹോദരി ഹസ്ന വീടിന്റെ നിലംതുടയ്ക്കുന്നതിനിടയിലാണ് ഹൻഫ വീഡിയോ ഷൂട്ടുചെയ്തത്.

യൂട്യൂബ് ചാനലിലെപോലെ ഷൂട്ടുചെയ്യുന്നതിനായി ‘ഇൻട്രോ’ പറയുന്നതിനിടെ പിറകോട്ടുപോയപ്പോഴാണ് അബദ്ധത്തിൽ ബക്കറ്റിൽ വീണത്. പേടിച്ചുപോയ കുഞ്ഞ് ഉറക്കെ കരയുന്നതുകേട്ട് എല്ലാവരും ഓടിയെത്തി. കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ല.വീണതിന് ശേഷം എന്തിനാ ഇപ്പോ അങ്ങോട്ട്‌ പോയെ എന്നുള്ള ചോദ്യവും വീഡിയോയിൽ കേൾക്കാം. പിന്നീട് മൂന്നുദിവസത്തിനുശേഷമാണ് ചേച്ചി ഹസ്ന ഫോണിൽ ഹൻഫ ചിത്രീകരിച്ച വീഡിയോ കണ്ടത്. വീഡിയോയിലെ ചിരി പടർത്തുന്ന ഭാഗം സുഹൃത്തിന് വാട്സാപ്പ് വഴി അയച്ചുകൊടുത്തു. അത് പ്രദേശമാകെ വൈറലായി.

പലരും വാട്സാപ്പ് സ്റ്റാറ്റസായി ഷെയർ ചെയ്തു. കഴിഞ്ഞയാഴ്ച ഒരു ദേശീയമാധ്യമം ഹൻഫയുടെ ആറുസെക്കൻഡ് വീഡിയോ സാമൂഹികമാധ്യമമായ ‘ഇൻസ്റ്റഗ്രാമി’ൽ റീൽസായി ഇട്ടതോടെയാണ് ദശലക്ഷക്കണക്കിനാളുകൾ കണ്ടത്. 10 ലക്ഷം ലൈക്കും 5500-ലധികം കമൻറും വീഡിയോയ്ക്ക് ലഭിച്ചു. ‘കുഞ്ഞിന് അപകടം പറ്റിയില്ലെന്ന് കരുതുന്നു’ എന്ന കമന്റുകൾക്കൊപ്പം ഭാവിയിലെ യൂട്യൂബർക്ക് ആശംസയും നേരുന്നുണ്ട് പ്രേക്ഷകർ.

No costumes, no lights, no camera: the three-year-old went viral in a matter of seconds

Next TV

Related Stories
അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

Mar 29, 2025 12:02 PM

അപൂർവ അതിഥി; ജാനകിക്കാട് വനമേഖലയിൽ അപൂർവയിനം പക്ഷിയെ കണ്ടെത്തി

വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്. വൃക്ഷവിതാനങ്ങളിലും വാസം വയ്ക്കുന്നവയാണ്....

Read More >>
അങ്കണവാടിയിൽ  പച്ചക്കറിത്തോട്ടം ഒരുക്കി  കൈവേലി അങ്കണവാടി

Feb 11, 2025 10:21 AM

അങ്കണവാടിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി കൈവേലി അങ്കണവാടി

നരിപ്പറ്റ പഞ്ചായത്തിലെ 31 അങ്കണവാടികളും മാതൃകാ അങ്കണവാടിയാക്കുന്നതിന്റെ ഭാഗമായി അരസെൻ്റ് സ്ഥലത്ത് ചെയ്ത പച്ചക്കറി കൃഷി...

Read More >>
#viralvideo  |  വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ ഒപ്പം ചുവട് വെച്ച് കൊച്ചു മിടുക്കി; വീഡിയോ

Oct 7, 2024 10:41 AM

#viralvideo | വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ ഒപ്പം ചുവട് വെച്ച് കൊച്ചു മിടുക്കി; വീഡിയോ

സ്കൂ‌ൾ അധ്യാപകനായ അഭിരാം ക്യാമറയിൽ പകർത്തിയ ചിത്രം നൂറ് കണക്കിന് പേരാണ്...

Read More >>
#Onapottan | ഒന്നും ഉരിയാടാതെ; പതിവ് തെറ്റിക്കാതെ ഓണപ്പൊട്ടന്മാർ

Sep 15, 2024 09:03 AM

#Onapottan | ഒന്നും ഉരിയാടാതെ; പതിവ് തെറ്റിക്കാതെ ഓണപ്പൊട്ടന്മാർ

ദേശ സഞ്ചാരത്തിനായി പന്തീരടി മനയിൽനിന്ന്‌ ഓണപ്പൊട്ടന്മാരുടെ ഒന്നിച്ചുള്ള വരവ് കാണേണ്ട കാഴ്ചയാണ്....

Read More >>
#GoldPalaceJeweleryscam |  ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് മൂന്നാണ്ട് ; ഇരകൾക്ക് ഇനിയും നീതി അകലെ

Aug 27, 2024 11:16 AM

#GoldPalaceJeweleryscam | ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് മൂന്നാണ്ട് ; ഇരകൾക്ക് ഇനിയും നീതി അകലെ

2021 ഓഗസ്റ്റ് ആറാം തീയ്യതിയാണ് കുറ്റ്യാടി കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലെ ഗോൾഡ് പാലസ് ജ്വല്ലറി ബ്രാഞ്ചുകൾ പൂട്ടിയിട്ട് ഉടമകൾ വിദേശത്തേക്കും...

Read More >>
Top Stories










GCC News