കുറ്റ്യാടി : ഇന്ത്യൻ അസോസിയേഷൻ ഫോർ ഫിസിക്സ് ടീച്ചേഴ്സ് അഖിലേന്ത്യാ തലത്തിൽ നടത്തിയ നാഷനൽ ഗ്രാജുവേറ്റ് ഫിസിക്സ് എക്സാമിനേഷനിൽ കേരളത്തിൽ നിന്നും സ്റ്റേറ്റ് ടോപ്പറായ സേതുലക്ഷ്മിയെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പര്‍ അബ്ദുല്ലാ സൽമാൻ മൊമൻറ്റോ നൽകി അഭിനന്ദിച്ചു.


പണ്ടാരപ്പുര അയൽസഭാ നിർവ്വഹണ സമിതി യോഗത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം.കെ.ഖാസിം, വിമല ചമ്പേരിയിടത്തിൽ, മനോഹരൻ ചമ്പേരിയിടത്തിൽ, സുധി കുഞ്ഞിപ്പുരയിൽ, മുംതാസ് വാഴയിൽ എന്നിവർ സംസാരിച്ചു. പാറക്കടവ് വാഴയിൽ ഹരീന്ദ്രന്റെയും ഗീതാ ഹരിയുടെയും മകളാണ് സേതു ലക്ഷ്മി .പേരാമ്പ്ര ഗവ.സി.കെ.ജി. കോളജ് ബിരുദ വിദ്യാർത്ഥിയായ സേതു ലക്ഷ്മി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഒരാൾ കൂടിയാണ്.
Pride of Parakkadavu: Congratulations to Sethulakshmi