കക്കട്ടിൽ: (kuttiadi.truevisionnews.com)പൊതു വിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും സംയുക്തമായി ആലുവയിൽ സംഘടിപ്പിച്ച യുവ ശാസ്ത്രജ്ഞരെ കണ്ടെത്താനുള്ള വൈ.ഐ.പി ശാസ്ത്ര പഥം പ്രൊജക്ട് മത്സരത്തിൽ മൊകേരിയിലെ നിവേദ് കൃഷ്ണയും ശ്രേയസ് ശങ്കറും വിജയികളായി.
അമ്പതിനായിരം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
കുട്ടികളിലെ ഗവേഷണ മനോഭാവവും ചിന്താശേഷിയും വളർത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
നിവേദ് കൃഷ്ണയുടെ പിതാവ് ബൈജു ഖത്തറിൽ അധ്യാപകനാണ്.
അമ്മ ബീന തൂണേരി കൃഷിഭവൻ ജീവനക്കാരി. സഹോദരൻ നൈതിക് റാം. ശ്രേയസ് ശങ്കറിന്റെ പിതാവ് വിനോദ് പേരാമ്പ്ര ഗവ. കോളെജ് അധ്യാപകനും അമ്മ അനൂജ കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയുമാണ്. സഹോദരി സിദ്ധി.
#young #scientists #NivedKrishna #ShreyasShankar #winners