May 8, 2024 03:15 PM

 കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി താലൂക്കാശുപത്രി പുതിയ കെട്ടിടത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭനട പടികൾക്ക് തുടക്കമായി.

ഇതിൻ്റെ ഭാഗമായി ആശുപത്രിക്കു സമീപത്തെ അമ്പതുസെൻ്റോളം വരുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി. ചൊവ്വാഴ്ച ആശുപത്രിയിൽ ചേർന്ന യോഗത്തിൽ മരങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു.

മുറിച്ച മരങ്ങൾ വനംവകുപ്പിൻറെ പക്കൽ സൂക്ഷി ക്കാനാണ് തീരുമാനം. മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യ ങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, താലൂക്കാശുപത്രി സൂപ്രണ്ട് അനുരാധ, പി.ഡി ബ്ലു.ഡി. ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

28.5 കോടി രൂപ ചെലവഴിച്ചാണ് ആറുനിലകളിലാ യി 6932 ചതുരശ്രമീറ്റർ വി സ്തീർണത്തിൽ പുതിയ ആശുപത്രിക്കെട്ടിടം നിർമിക്കുക. ഓരോ നിലകളിലും 1158 ചതുരശ്രമീറ്ററിലുള്ള നിർമാണപ്രവൃത്തികൾക്കും.

സിവിൽ പ്രവൃത്തികൾക്ക് ജി.എസ്.ടി. ഉൾപ്പെടെ 22 കോടി രൂപയും ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് 5.9 കോടിയും ഇലക്ട്രോണിക്സ് പ്രവൃത്തികൾക്ക് 60 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്.

പതിനെട്ടുമാസമാണ് പ്രവൃത്തിപൂർത്തീകരണ കാലാവധി. 2023 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ചിരുന്നു. 2024 ജനുവരിയിൽ സാങ്കേതികാനുമ തിയും ലഭിച്ചു. നിർമാൺ കൺ സ്ട്രക്‌ഷൻസ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. മാർച്ച് 13-നാണ് മന്ത്രി വിണാജോർജ് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തിയത്.

#Kuttyadi #Taluk #Hospital #started #initial #steps #building #construction

Next TV

Top Stories