നാദാപുരം: (nadapuram.truevisionnews.com)ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നാദാപുരം ടൗണിൽ കച്ചവടം ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ ഖൊരക്പൂർ സ്വദേശിയായ രാജ് കപൂറിൻ്റെ വീട്ടിൽ ഒരേസമയം സന്തോഷവും സങ്കടവും.
രാജ് കപൂറിൻ്റെ മക്കളായ അമർജിത്ത് സോങ്കറും സണ്ണി സോങ്കറും പേരോട് എം. ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളാണ്. രണ്ട് പേരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയത് .
അവരിൽ എല്ലാ പരീക്ഷകളും എഴുതിയ അമർജിത്ത് സോങ്കർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്കൂളിൻറെ അഭിമാനമായി മാറി. എന്നാൽ സഹോദരൻ സണ്ണി സോങ്കറിന് ആദ്യത്തെ മൂന്ന് പരീക്ഷ കൾ മാത്രമെ എഴുതാൻ കഴിഞ്ഞുള്ളൂ.
ആദ്യ മൂന്നു പരീക്ഷകൾ എഴുതുന്ന കാലയളവിൽ തന്നെ കുട്ടി അസുഖ ബാധിതനായിരുന്നു.തുടർന്ന് നാലാമത്തെ പരീക്ഷ എഴുതുന്നതിന് മുമ്പ് തുടർചികിത്സക്ക് വേണ്ടി ഉത്തർ പ്രദേശിലേക്ക് പോവേണ്ടി വന്നു. ഇത് രാജ്കപൂർ കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി.
അതിഥി തൊഴിലാളിയുടെ മകന് മലയാളത്തിനടക്കം ഫുൾ എ പ്ലസ് നേടുന്നത് ചരിത്രമായി. അതേ സമയം സഹോദരന് ബാക്കി പരീക്ഷകൾ എഴുതാൻ കഴിയാത്തത് കൊണ്ട് സ്കൂളിന് നൂറുമേനി നഷ്ടമാകുകയും ചെയ്തു.
431 പേർ പരീക്ഷ എഴുതിയതിൽ 77 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. ഫുൾ എ പ്ലസ് നേടിയ അമർജിത്ത് സോങ്കറിനെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു
#Plus #Guest #SSLC #results #guest #worker #home #happy #sad #time