ഇരിങ്ങണ്ണൂർ :(kuttiadi.truevisionnws.com) കേരളത്തിന് അകത്തും പുറത്തുമുള്ള ആറ് വയസ്സുള്ള കുട്ടികൾ മുതൽ 87 വയസ്സുള്ള മുതിർന്ന പൗരന്മാർവരെ ചതുരംഗപലകയിൽ അങ്കം കുറിക്കാൻ എത്തുന്ന ചെസ്സ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇരിങ്ങണ്ണൂരിൽ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സാംസ്കാരിക കേരളത്തിന് ഇരിങ്ങണ്ണൂർ സംഭാവന ചെയ്ത വാഗ്മിയും എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പരേതനായ എം.പി ബാലഗോപാലിൻ്റെ സ്മരണയിൽ പ്രവർത്തിക്കുന്ന "എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് " ആണ് ഇതിനായി വേദിയൊരുക്കുന്നത് .ഇരിങ്ങണ്ണൂരിൻ്റെ സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തിൽ ഇന്നലെകളിൽ ജ്വലിച്ചു നിന്നിരുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തികളുടെ ദീപ്തമായ സ്മരണകളിൽ വിജയികൾക്ക് കേഷ് അവാർഡ് നൽകും.
ഓരോ വിഭാഗത്തിനും പ്രത്യേകം കാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.പി. കണാരൻ മാസ്റ്റർ, മണലാട്ട് ശങ്കരൻ നമ്പ്യാർ, ടി.പി.ഇബ്രാഹിം ഹാജി, കെ. പത്മാവതി ടീച്ചർ , കെ.പി.ചാത്തു മാസ്റ്റർ, വി.പി.ദാമോദരൻ മാസ്റ്റർ, പാറേക്കാട്ടിൽ കൃഷ്ണൻ, കെ.വി.ബാലകൃഷ്ണൻ മാസ്റ്റർ , പുതുക്കുടി ഗോപിനാഥ് മാസ്റ്റർ ,ബി.എൻ അനൂപ് കുമാർ എന്നിവരുടെ സ്മരണയ്ക്കായാണ് കേഷ് അവാർഡുകൾ നല്കുന്നത്.
ഇരിങ്ങണ്ണൂർ - എടച്ചേരി റോഡ് ജങ്ങ്ഷനിലുള്ള റെയിൻബോ എഡുപാർക്ക് എ.സി ഹാളിൽ മെയ് 11 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ മത്സരം ആരംഭിക്കും. മത്സരം നിയന്ത്രിക്കുന്നത് സംസ്ഥാന തലത്തിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരാണ്.
സമാപന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. പ്രമുഖനേതാക്കൾ സംബന്ധിക്കും.
#State #level #open #chess #tournament #Iringanur #Saturday