കുറ്റ്യാടി: (kuttiadi.truevisionnews.com)ടാഗോര്‍ അക്കാദമിയില്‍നിന്ന് പ്രിപ്രൈമറി-മോണ്ടിസോറി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു.
ഇതോടൊപ്പം സിക്കിം ഓപ്പണ്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്ലസ്റ്റു, ലേണിങ് ഡിസേബിലിറ്റി തുടങ്ങിയ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പ്രി-പ്രൈമറി, മോണ്ടിസോറി അധ്യാപക പരിശീലനത്തിലൂടെ മികച്ച അധ്യാപികമാരെ വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് കോഴിക്കോട് കുറ്റ്യാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാഗോര്‍ അക്കാദമി.
ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസുകള്‍ നല്‍കിയാണ് അക്കാദമി മികച്ച അധ്യാപകിമാരെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സന്നദ്ധസംഘടനയായ വേള്‍ഡ് ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് എജ്യുക്കേഷന്റെ അംഗീകാരമുള്ള, അന്താരാഷ്ട്ര മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ടാഗോര്‍ അക്കാദമിയില്‍നിന്നു നല്‍കിവരുന്നത്.
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി എന്നിവ കഴിഞ്ഞവർക്ക് വെവ്വേറെ കോഴ്‌സുകളുണ്ട്. പുതിയ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കുറ്റ്യാടി ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്നു. ഇതോടൊപ്പം ലേണിങ് ഡിസേബിലിറ്റീസ് ഡിപ്ലോമ കോഴ്‌സിലെ ആദ്യബാച്ചും പുറത്തിറങ്ങി.
സിക്കിം ബോര്‍ഡ് ഓഫ് ഓപ്പണ്‍ സ്‌ക്കൂളിങ് ആന്റ് സ്‌ക്കില്‍ എജ്യുക്കേഷനു കീഴില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ നവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വനിതകൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കൈത്താങ്ങാണ് ടാഗോറിലെ കോഴ്‌സുകളെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ല്യുഎച്ച്ആര്‍ഡിഇ കേരള ചെയര്‍മാന്‍ എസ്. അനില്‍ കൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.
ടാഗോർ അക്കാദമിയുടെ കെട്ടും മട്ടും ക്രമീകരണങ്ങളും വരുംകാലം കൂടി മുന്നിൽ കണ്ടുള്ളതാണെന്ന് അദ്ദേഹം വിലയിരുത്തി. ഫിറോസ് നാദാപുരത്തിന്റെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. പ്രിന്‍സിപ്പല്‍ മേഴ്‌സി ജോസ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് ഡയരക്റ്റര്‍ ജമാല്‍ കുറ്റ്യാടി അധ്യക്ഷനായിരുന്നു.
ഡയരക്റ്റര്‍മാരായ കെ.പി അബ്ദുല്‍ മജീദ്, എന്‍.പി സക്കീര്‍, വി.സി കുഞ്ഞബ്ദുല്ല, ടീം ലീഡര്‍ അശ്വതി, അശ്വിനി എന്‍.ബി, അര്‍ഷിന സി. തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറി.
#Certificate #distribution #Kuttyadi #Tagore #Academy