#Roadrestoration | എംഎൽഎ ഇടപെട്ടു; ജലജീവൻ പദ്ധതി തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് മന്ത്രിയുടെ നിർദ്ദേശം

#Roadrestoration | എംഎൽഎ ഇടപെട്ടു; ജലജീവൻ  പദ്ധതി തകരാറിലായ  റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് മന്ത്രിയുടെ നിർദ്ദേശം
Jun 18, 2024 03:32 PM | By ADITHYA. NP

കുറ്റ്യാടി :(kuttiadi.truevisionnews.com) ജലജീവൻ മിഷൻ പദ്ധതി- തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കരാറുകാർക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി-ജലജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും, പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇട്ട റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ചും നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ചോദ്യം ഉന്നയിച്ചു.

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ മാത്രം 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ജലജീവൻ മിഷൻ പദ്ധതി വഴി നിയോജകമണ്ഡലത്തിൽ 48,821 കണക്ഷനുകൾ നൽകാനാണ് പദ്ധതിയിടുന്നത് എന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.

2026 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കി എല്ലാ കണക്ഷനും നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

തിരുവള്ളൂർ ,ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിലെ ചില പ്രവർത്തികൾ കരാറുകാർ ഏറ്റെടുക്കാത്ത സാഹചര്യമുണ്ടെന്നും മന്ത്രി അറിയിച്ചു.

ജലജീവൻ മിഷൻ വഴി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്താൻ പ്രധാനമായും മൂന്ന് പദ്ധതികൾ വഴിയാണ് സാധിക്കുന്നത്.

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പുറമേരി, വേളം, വില്യാപ്പള്ളി പഞ്ചായത്തുകളിൽ വിതരണ ശൃംഖലയും, ജലസംഭരണികളും സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്നുവരുന്നു.

കിണർ, ശുദ്ധീകരണശാല, പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ എന്നിവ ടെൻഡർ ചെയ്തു പ്രവർത്തി ഉത്തരവ് നൽകി. തിരുവള്ളൂർ ,ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിൽ ജലവിതരണം നടത്താൻ ഉദ്ദേശിക്കുന്ന വിതരണ ശൃംഖലകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്നുവരുന്നു. കിണർ, ശുദ്ധീകരണശാല ,പ്രധാന പൈപ്പ് ലൈൻ ,ബൂസ്റ്റർ സ്റ്റേഷൻ, ജലസംഭരണികൾ എന്നിവ നിർമിക്കേണ്ട പ്രവർത്തികൾ നിരവധിതവണ ടെൻഡർ ചെയ്തെങ്കിലും, കരാറുകൾ ഏറ്റെടുക്കാത്ത അവസ്ഥയുണ്ട് ഇന്ന് മന്ത്രി അറിയിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തികൾ പൂർത്തീകരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ 75% പ്രവർത്തികൾ പൂർത്തീകരിച്ചു.

ജലജീവൻ മിഷൻ തുടങ്ങിയ ശേഷം കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6774 കണക്ഷനുകൾപുതുതായി നൽകിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.ഇതിൽ 4016 കണക്ഷനുകൾ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലും, 2125 കണക്ഷനുകൾ കുറ്റ്യാടി ഗ്രാമപഞ്ചായത്തിലും ആണ് എന്നും മന്ത്രി അറിയിച്ചു.

ജലജീവൻ പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മുറിച്ച റോഡുകൾ പൈപ്പ് ലൈൻ ചെയ്ത കരാറുകാരൻ പുനരുദ്ധാരണം നടത്തേണ്ടതുണ്ടെന്നും, ഇക്കാര്യം റോഡ് റീസ്റ്ററേഷൻ പ്രവർത്തിയുടെ ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തകരാറിലായ റോഡുകൾ ഗതാഗതയോഗ്യമാക്കാൻ പ്രവൃത്തിയുടെ കരാറുകാർക്ക് നിർദ്ദേശം നൽകിയതായും ബഹു ജല വിഭവ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ വാർത്താ കുറിപ്പിൽ പറഞ്ഞു.

#MLA #intervened #Minister #instructions #contractors #make #damaged #roads #passable #Jaljeevan #project

Next TV

Related Stories
എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

Jun 20, 2025 12:37 PM

എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ

പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ...

Read More >>
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/