#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

#kklathika | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്
Jun 20, 2024 03:16 PM | By ADITHYA. NP

കുറ്റ്യാടി :(kuttiadi.truevisionnews.com) വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല.സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍.

കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലതിക ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറി പി മോഹനന്റെ പങ്കാളിയുമായ കെ കെ ലതികയെ പ്രതിചേര്‍ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ കെ ലതിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിന്‍വലിച്ചത്.

സൈബര്‍ ടീമിന്റെ സഹായത്തോടെ കേസില്‍ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്.കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്.

കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, ചെങ്കതിര്‍ തുടങ്ങി ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെയാണ് അന്വേഷണം. ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്.

പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

#Vadakara #Kafir #screenshot #KKLatika #UDF #intensify #strike

Next TV

Related Stories
 #agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 28, 2024 11:36 AM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
 #CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

Sep 27, 2024 01:58 PM

#CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 27, 2024 11:05 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 27, 2024 11:01 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup