കുറ്റ്യാടി :(kuttiadi.truevisionnews.com) താലൂക്ക് ഗവ. ആശുപത്രിയിൽ നാല് ഡോക്ടർമാരില്ല, രണ്ട് പേർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും അനധികൃതമായി അവധിയെടുത്ത ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമ സഭയിൽ.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ കാരണം ജനങ്ങൾ നരിടുന്ന പ്രയാസം നിയമസഭയിൽ അവതരിപ്പിച്ച കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എൽഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
നിലവിൽ ഒരു അസിസ്റ്റൻറ് സർജന്റെയും, രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെയും, ഒരു ജൂനിയർ കൺസൾട്ടിന്റെയും ഒഴിവുകൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഉണ്ട്, ഇതിൽ രണ്ട് പേർ അനധികൃത അവധിയിൽ ആയതിനാൽ അച്ചടക്ക നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ തുടർച്ചയായി മെഡിക്കൽ സർട്ടിഫിക്കറ്റ് പിൻബലത്തിൽ അവധി എടുത്തിട്ടുള്ളതിനാൽ പകരം നിയമനം നടത്തുവാൻ സാധിക്കുന്നില്ല എന്നും, ഈ ഡോക്ടർമാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് കൂടുന്നതിനായി മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
അസിസ്റ്റൻറ് സർജൻ തസ്തികയിലെ ഒഴിവ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഒഴിവിൽ നിയമന ശുപാർശ ലഭിക്കുന്ന മുറയ്ക്ക് നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള ജൂനിയർ കൺസൾട്ടന്റെ തസ്തികയിലെ ഒഴിവ് പ്ലേസ്മെന്റ് മുഖേന നികത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിലവിൽ എൻഎച്ച് എം മുഖേന നാല് ഡോക്ടർമാരും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന രണ്ട് ഡോക്ടർമാരും ജോലിചെയ്ത് വരുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ വാർത്താ കുറിപ്പിൽ പറഞ്ഞു.
#unauthorized #leave #Kuttyadi #taluk #hospital #four #doctors #disciplinary #action #will #taken #against #two