---
title: "#fire | കുറ്റ്യാടിയിൽ കട കത്തി നശിച്ചു, അന്വേഷണം ആരംഭിച്ചു"
english_title: "#The #shop #gutted #Kuttyyadi  #investigation #been #launched"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/214820/the-shop-gutted-kuttyyadi-investigation-been-launched"
published_at: "2024-06-25T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a79bc959a6_fireeee.jpg"
keywords: []
---

# #fire | കുറ്റ്യാടിയിൽ കട കത്തി നശിച്ചു, അന്വേഷണം ആരംഭിച്ചു

> **Lead Summary:** **ചേരാപുരം:[** കുറ്റ്യാടിയിൽ കട കത്തി നശിച്ചു . പുത്തലത്ത് പ്രവർത്തിക്കുന്ന പുളിഞ്ഞോളി വിനീഷിൻ്റെ ഉടമസ്ഥതയിലുള്ള ഇഷാൻ സൂപ്പർമാർക്കറ്റാണ് ഇന്നലെ രാത്രി കത്തി നശിച്ചത് .

## Article Content

**ചേരാപുരം:[** കുറ്റ്യാടിയിൽ കട കത്തി നശിച്ചു . പുത്തലത്ത് പ്രവർത്തിക്കുന്ന പുളിഞ്ഞോളി വിനീഷിൻ്റെ ഉടമസ്ഥതയിലുള്ള ഇഷാൻ സൂപ്പർമാർക്കറ്റാണ് ഇന്നലെ രാത്രി കത്തി നശിച്ചത് .

ഫ്രിഡ്ജ്, ഫ്രീസർ, ഫേൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് കച്ചവട വസ്തുക്കളും ഉൾപ്പെടെ 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

വൈദ്യുതി സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ, വൈ: പ്രസിഡണ്ട് കെ.സി ബാബു മാസ്റ്റർ , മെമ്പർ ഇ.പി സലീം എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/214820/the-shop-gutted-kuttyyadi-investigation-been-launched)