മരുതോങ്കര:(kuttiadi.truevisionnews.com)ശ്രീ. ബിനോയ് വിശ്വം എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വഴി 58 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച മരുതോങ്കര ഗ്രാമപഞ്ചായത്ത് ആയുഷ് -ഹോമിയോപ്പതി പ്രൈമറി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി ബഹുമാനപ്പെട്ട രാജ്യസഭ എം.പി. ശ്രീ ബിനോയ് വിശ്വം നിർവ്വഹിച്ചു.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രജിലേഷ്.പി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.കെ.ജഗദീശൻ നന്ദിയും രേഖപ്പെടുത്തി.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ്, ജില്ലാ പഞ്ചായത്തംഗം സി.എം.യശോദ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഡെന്നിസ് തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.ബാബുരാജ്,
ക്ഷേമകാര്യ ചെയർമാൻ റീന.വി.പി, മെമ്പർമാരായ തോമസ് കാഞ്ഞിരത്തിങ്കൽ, ടി.പി.ആലി,ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കവിത പുരുഷോത്തമൻ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന.പി.ത്യാഗരാജ്, സെക്രട്ടറി സുജിത്ത്.ടി.വി,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി.കുമാരൻ, കെ.ആർ.ബിജു, കെ.പി.നാണു, കെ.സി.ശ്രീജിത്ത്, വിപിൻ ചന്ദ്രൻ.സി.പി. എന്നിവർ സംസാരിച്ചു.
അനേകം രോഗികൾക്ക് ആശ്രയമായ ഹോമിയോപ്പതി ഡിസ്പെൻസറിയുടെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങ് കോതോട് ഗ്രാമമൊന്നാകെ ഉത്സവപരിവേഷത്തോടെ ആഘോഷമാക്കി മാറ്റി.
വിപുലമായ സൗകര്യങ്ങളോടു കൂടി പണികഴിപ്പിച്ച പുതിയ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് ഒ, ഐ എസ് ഒ മുതലായ ഉന്നതഗുണനിലവാര സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പ്രസിഡന്റ് കെ.സജിത്ത് മെഡിക്കൽ ഓഫീസർ ഡോ.കെ.ജഗദീശൻ എന്നിവർ അറിയിച്ചു.
#MP #New #building #for #Maruthonkara #Gram #Panchayat #Ayush #Homeopathy #Primary #Center #with #funds