കുറ്റ്യാടി : (kuttiadi.truevisionnews.com) വടകര വരദയുടെ 'അമ്മമഴക്കാർ' നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ അക്രമം അഴിച്ചുവിട്ടവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ കോഴിക്കോട്, വയനാട്, ജില്ലാ കമ്മിറ്റികളുടെ സംയുക്ത യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് വാടകയ്ക്ക് എടുത്ത നാടക റിഹേഴ്സൽ ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം അക്രമം അഴിച്ചു വിടുകയായിരുന്നു.
ഗുരുപൂജ അവാർഡ് ജേതാവ് പൗർണമി ശങ്കറിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതിഷേധ സൂചകമായി പ്രവർത്തകർ നടത്തിയ നിൽപ്പുസമരം പി.പി.എ.എഫ് സംസ്ഥാന ഉപാധ്യക്ഷനും നാടകപ്രവർത്തകനുമായ മനോജ് പീലി കായക്കൊടി ഉദ്ഘാടനം ചെയ്തു.
കൺവീനർ രവി വള്ളത്ത് അധ്യക്ഷനായി.
മനോജ് കുമാർ ഉള്ളിയേരി,ആതിര ബാബു, ഇ. എം ശിവാനന്ദൻ, സന്തോഷ് സാഗർ, വന്ദന ഷാജു കൽപ്പറ്റ, ഷിജിൽ കാദംബരി, മാതാ ഡെനീഷ്, സുരേഷ് കാവുന്തറ തുടങ്ങിയവർ സംസാരിച്ചു.
#Violence #at #Drama #Camp #Professional #Program #Agents #Federation #with #strike