മൊകേരി: (kuttiadi.truevisionnews.com) നാല് പതിറ്റാണ്ടിൻ്റെ യൗവ്വനത്തിൽ കാലം മാഞ്ഞു പോയി, കൗമാരവസന്തമായി അവർ വീണ്ടും തിരികെയെത്തി.
നാല് പതിറ്റാണ്ട് പിന്നിടുന്ന മൊകേരി ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി.
ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രവൃത്തിക്കുന്നവർ തിരികെ കലാലയ മുറ്റത്തെത്തിയപ്പോൾ സൗഹൃദങ്ങൾ പൂത്തുലയുന്ന കാഴ്ച്ച കൂടിയായി.
തിരികെ - 24 എന്ന് പേരിട്ട പരിപാടി മാധ്യമപ്രവർത്തകനും കൈരളി ടിവി റീജണൽ എഡിറ്ററുമായ പിവി കുട്ടൻ ഉദ്ഘാടനം ചെയ്തു.
കളങ്കവും ഉപാധികളും അതിർ വരമ്പുകളുമില്ലാത്ത സൗഹൃദങ്ങളും പ്രണയവും പൂക്കുന്ന കാലമാണ് ക്യാമ്പസുകൾ സമ്മാനിക്കുന്നതെന്ന് പി.വി കുട്ടൻ പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് അഡ്വ. മനോജ് അരൂർ അധ്യക്ഷനായി.
കവി ശ്രീനി എടച്ചേരി മുഖ്യാത്ഥിതിയായി, പൂർവ്വ അധ്യപകരായ രാജൻ ഹസ്സൻ കുട്ടി, കോളേജ് ചെയർമാൻ ദേവാനന്ദ് , അരുൺലാൽ ,കവി ശ്രീനിവാസൻ തൂണേരി എന്നിവർ സംസാരിച്ചു.
പി.പി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. മിനി കെ.എം അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രിൻസിപ്പൾ പ്രൊഫ. അഷറഫ് സ്വാഗതവും മുജീബ് കൊടക്കൽ നന്ദിയും പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥി സുരേഷ് ചെന്താരയും സംഘവും കലാപരിപാടികൾ അവതരിപ്പിച്ചു.
#Mokeri #Govt #Alumni #meet #college