കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്രയും പെട്ടെന്ന് തന്നെ കാർഡിയാക് യൂണിറ്റ് പ്രവർത്തനമാരംഭിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കിഴക്കൻ മലയോര പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൃദയസംബന്ധമായ രോഗങ്ങളുമായി നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കഷ്ടപ്പെടുന്നത്.
കുറ്റ്യാടി ആശുപത്രിയിൽ പെട്ടെന്ന് എത്തിക്കുന്ന രോഗികളെ ആസ്പത്രിയിൽ യാതൊരുവിധ സൗകര്യവും ഇല്ലാത്തതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കോ കോഴിക്കോട് മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്യുകയാണ് പതിവ്.
എന്നാൽ അത്യന്തം ഗുരുതരമായ ഹൃദയസംബന്ധമായ രോഗങ്ങളുമായി എത്തുന്ന രോഗികൾ പലപ്പോഴും കോഴിക്കോട് ആശുപത്രിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മരണമടയുന്ന കാഴ്ച പതിവായി മാറിയിരിക്കുകയാണ്.
നിന്നും ഏകദേശം രണ്ട് മണിക്കൂർ സഞ്ചരിച്ചാൽ മാത്രമേ കോഴിക്കോട് ആശുപത്രികളിലെത്താൻ കഴിയുകയുള്ളൂ. ഹൃദയാഘാതം പോലുള്ള രോഗങ്ങളുമായി പോകുന്ന രോഗികൾക്ക് ചിലപ്പോൾ അവിടെ എത്താൻ കഴിഞ്ഞെന്നു വരില്ല.
ഈ അടുത്ത കാലഘട്ടത്തായി കോവിഡിന് ശേഷം ഹൃദയാഘാതം മരണവും, കുഴഞ്ഞുവീണ് മരണവും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഇത്തരം സാഹചര്യങ്ങൾ ഗൗരവമായി കണക്കാക്കി കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്രയും പെട്ടെന്ന് തന്നെ കാർഡിയാക് യൂണിറ്റ് ആരംഭിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ സുരേഷ് അധ്യക്ഷം വഹിച്ചു. എസ് ജെ സജീവ് കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, വാപ്പറ്റ അലി, സി കെ രാമചന്ദ്രൻ, കിണറ്റുംകണ്ടി അമ്മത്, സി സി ഹാരിസ്, എം സി കാസിം, മാലിക്ക് വി പി,നാണു തയ്യിൽ, സുമയ്യ വരാപ്പുറത്ത്, ടി അശോകൻ, കെ കെ ഷാജു, പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
#Cardiac #Unit #started #Kuttyadi #Government #Taluk #Hospital #soon #Mandalam #Congress #Committee