കുറ്റ്യാടി:(kuttiadi.truevisionnews.com) അശാസ്ത്രീയമായ നടപ്പാത നിർമ്മാണവും തകർന്ന് കിടക്കുന്ന തൊട്ടിൽപ്പാലം റോഡിന്റെ താറിങ് നടത്താത്തതും കാരണം കുറ്റ്യാടി ടൗൺ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് നേരെ അധികാരികൾ കണ്ണ് തുറക്കണം എന്ന് തിങ്കളാഴ്ച രാത്രി വ്യാപാരഭവനിൽ ചേർന്ന കുറ്റ്യാടി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി എക്‌സിക്യുട്ടീവ് യോഗം ആവശ്യപെട്ടു.
ഓവുചാൽ ശുചീകരണം നടത്താത്തത് കാരണം ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഡെങ്കിപനി പടർന്ന് പിടിക്കുന്ന സാഹചര്യവും ടൗണിലെ കടകളിൽ വെള്ളം കയറുന്ന അവസ്ഥയും ഉണ്ട് എന്നും യോഗം അഭിപ്രായപെട്ടു.
നടപ്പാതയോട് ചേർത്ത് ഉണ്ടാക്കിയ കൈവരികൾ പല സ്ഥലത്തും ബിൽഡിങ് പാർക്കിങ് ഏരിയയിലേക്ക് ഉള്ള പ്രവേശനം പോലും തടസപെടുത്തുകയാണ് എന്നും അനാവശ്യമായും ആശാസ്ത്രീയമായും നടപ്പാതയുടെ വീതി കൂട്ടിയത് റോഡിന്റെ വീതി കുറയ്ക്കുകയും വലിയ രീതിയിൽ ഉളള ട്രാഫിക് കുരുക്ക് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നും യോഗം അഭിപ്രായപെട്ടു.
ഈ വിഷയങ്ങളിൽ അധികാരികൾ ആവശ്യമായ ഇടപെടൽ നടത്തി പരിഹാരം കാണണം എന്നും അല്ലാത്ത പക്ഷം വ്യാപാരി സമൂഹം ഒറ്റകെട്ടായി പ്രക്ഷോഭം സംഘടിപ്പിക്കാൻ നിർബന്ധിതർ ആകും എന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രസിഡന്റ് ഒ വി ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിജി ഗഫൂർ സ്വാഗതവും ട്രഷറർ രാജൻ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
കിളയിൽ ജമാൽ, എ എസ് അബ്ബാസ്, അസീസ് പുഞ്ചൻകണ്ടി, കെ യൂനസ് , ജിതേഷ് വീഡിയോ വിഷൻ, ഒ.സി നൗഷാദ് ,പി പി ആലിക്കുട്ടി ,ടി.വി ഹമീദ് ജമാൽ പോതു കുനി ,സമീർ പൂവ്വത്തിങ്കൽ, അൻവർ എം.ആർ.എഫ്, എന്നിവർ സംസാരിച്ചു.
2024 -2026 വർഷത്തേക്കുള്ള കുറ്റ്യാടി യൂണിറ്റ് ഭാരവാഹികളായി ഒ വി. ലത്തീഫ് പ്രസിഡണ്ട്, വി.ജി ഗഫൂർ ജ: സെക്രട്ടറി, രാജൻ വില്യാപ്പള്ളി, ട്രഷറർ, വൈ: പ്രസിഡണ്ട്മാരായി ജമാൽ കിളയിൽ, എ.എസ് അബ്ബാസ്, കെ. യൂനുസ് ,ഒ.സി നൗഷാദ്, ജമാൽ പോതുകുനി, ജിതേഷ് വീഡിയോ വിഷൻ എന്നിവർ ചുമതലയേറ്റു.
അസീസ് പുഞ്ചങ്കണ്ടി , പി.പി ആലിക്കുട്ടി, സമീർ പുവ്വത്തിങ്കൽ ,വിജീഷ് കെ.പി , ടി.വി ഹമീദ് ,അൻവർ എം.ആർ.എഫ് എന്നിവർ സെക്രട്ടറി മാരായി തിരഞ്ഞെടുക്കുക്കപ്പെട്ടു.
#KVVES #wants #the #authorities #open #their #eyes #sufferings #Kuttyadi #Town