കോഴിക്കോട് : (kuttiadi.truevisionnews.com) കോഴിക്കോട് കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലി.
ഇലക്ട്രിക് പോസ്റ്റുകളും നിരവധി മരങ്ങളും കടപുഴകി വീണു. തെങ്ങ് വീണ് ഒരു കടയും മാവ് വീണ് ഒരു വീടും തകര്‍ന്നു.ആളപായം ഇല്ല.
കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ചുഴലിക്കാറ്റ് ഉണ്ടായിരുന്നു.
ഇടവിട്ടുണ്ടായ മിന്നൽ ചുഴലിയിൽ കോതോട്, മൊയ്‌ലോത്ര ഭാഗങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണു.
ഭീതിവിതച്ച് വീശി അടിച്ച മിന്നൽ ചുഴലിക്കാറ്റിൽ കടപുഴകി വീണ മരങ്ങൾ ഉൾപെടെ മാറ്റാൻ കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങൾ രംഗത്തിറങ്ങി.
തൊട്ടിൽപാലം നാഗംപാറ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു.
പ്രതിസന്ധിഘട്ടത്തിൽ സഹായവുമായി എത്തിയ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർക്ക് ചീത്തപാട്ടിലെ നാട്ടുകാർ ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിച്ചു.
#whirlwind #of #lightning #under #the #bush #Electric #posts #and #trees #fell