---
title: "#Healthdepartment   |   പകര്‍ച്ചവ്യാധി നിയന്ത്രണം: വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി"
english_title: "#Epidemic #Control #Inspection #homes  #institutions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/221462/epidemic-control-inspection-homes-institutions"
published_at: "2024-07-20T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669b725a2b73c_Untitled-3.jpg"
keywords: []
---

# #Healthdepartment   |   പകര്‍ച്ചവ്യാധി നിയന്ത്രണം: വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി

> **Lead Summary:** **വേളം: [**പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേളത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തി.

## Article Content

**വേളം: [**പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേളത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തി.

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും രണ്ടു സ്ഥാപനങ്ങള്‍ പൂട്ടുകയും ചെയ്തു.

മതിയായ ശുചിത്വം പാലിക്കാത്തതും കുടിവെള്ള പരിശോധന നടത്താത്തതുമായ നാലോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പുകയില നിരോധിത അറിയിപ്പ് സ്ഥാപി ക്കാത്ത സ്ഥാപനത്തിന് പിഴ ചുമത്തി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസറായ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജെ.എച്ച്.ഐ. എന്‍.പി. ഹമീദ്, ഡോ. ബിന്ദു, വി. കെ. ബാബു, ആര്‍. രഞ്ജിത്ത് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/221462/epidemic-control-inspection-homes-institutions)