കുറ്റ്യാടി:(kuttiadi.truevisionnews.com) കിഴക്കൻ മലയോര നിവാസികളുടെ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണാത്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധാഗ്‌നി നടത്തി.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
എട്ട് പഞ്ചായത്തിൽ നിന്നുള്ള രോഗികളുടെ ആശ്രയമാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി . എന്നാൽ കുറച്ച് വർഷങ്ങളായി ആശുപത്രി പ്രവർത്തനങ്ങൾ ജനങ്ങളോട് ഉളള വെല്ലുവിളിയായിട്ടാണ് മുന്നോട്ട് പോകുന്നത് എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
ആവശ്യമായ ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ആയിരത്തോളം വരുന്ന രോഗികൾക്ക് ഒപി ടിക്കറ്റ് കൊടുക്കാൻ ഒരാളാണ് ഉള്ളത്. ആവശ്യത്തിന് ഉള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് പിന്നെയും മണിക്കൂറുകൾ നിന്നാൽ ആണ് ഡോക്ടറെ കാണാൻ സാധിക്കുകയുള്ളൂ എന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്ന രോഗികൾ പറയുന്നു.
സാധാരണകാർ പ്രസവം നടത്തുവാൻ ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രിയിൽ പ്രസവ ചികിത്സ നിർത്തിയിട്ട് വർഷങ്ങളായി. ഒരു ഗൈനൊക്കോളജിസ്റ്റിനെ പോലും നിയമിക്കുവാൻ സർക്കാർ തെയ്യാറാകുന്നില്ല.
രാത്രി ഫാർമസി പ്രവർത്തിപ്പിക്കാത്തതും സാധാരണകാരെ പ്രയാസപെടുത്തുന്ന കാര്യമാണ്. ആശുപത്രിയിൽ ഇക്കാലം അത്രയും ഉണ്ടായിരുന്ന പോസ്റ്റ്മോർട്ടം സൗകര്യവും ഒരു മാസം മുൻപ് അവസാനിപ്പിച്ചു.
സാധാരണകാരെ എങ്ങനെ എല്ലാം ദ്രോഹിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ് എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
ബ്ലോക്ക് പ്രസിഡന്റ് ശ്രിജേഷ് ഊരത്ത്, പി.പി. ആലിക്കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ, എസ് ജെ . സജീവൻ, ജമാൽ മൊകേരി, ജി.കെ. വരുൺ, ഇ.എം. അസ്ഹർ, എൻ. സി. കുമാരൻ, വാപ്പറ്റ അലി, കിണറ്റും കണ്ടി അമ്മദ്, സുബൈർ, എം.സി. കാസിം, എ.ടി. ഗീത, സെറിന പുറ്റങ്കി, സനാ ഫാത്തിമ, സി. എച്ച്. മൊയ്തു, ചരിച്ചിൽ മൊയ്തിൻ, ഹാഷിം നമ്പാട്ടിൽ,നാണുപുക്കോട്ട് പൊയിൽ എന്നിവർ നേതൃത്വം നൽകി.
#Negligence #management #Protest #meeting #Kuttyadi #Govt #Taluk #Hospital