കുറ്റ്യാടി: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരക്ക് ഉയര്‍ന്ന് 756.62 മീറ്ററിലെത്തി.
ഓറഞ്ച് അലേര്‍ട്ടാണ് ഡാമില്‍ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയും ജലനിരപ്പ് 757.50 മീറ്ററില്‍ എത്താൻ സാധ്യതയുണ്ട് .അങ്ങനെ എത്തിയാൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അതേസമയം, തൊട്ടിൽപ്പാലത്ത് ആഞ്ഞു വീശിയ കാറ്റിൽ ഇന്ന് വ്യാപക നാശം നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിൽ മരുതോങ്കര ടൗണിൽ ഇലക്ട്രിക് ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തെങ്ങിന് തീ പിടിച്ചു.
മരുതോങ്കര ബസ്റ്റോപ്പിന് മുന്നിൽ മൊയിലോത്തറ റോഡിനോട് ചേർന്നാണ് സംഭവം. അപകട സമയത്ത് റോഡിൽ വാഹനങ്ങളോ മറ്റ് ആളോ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ഇന്നലെ പുലർച്ചെ ഉണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ കായക്കൊടിയിലെ എള്ളീക്കാംപാറയിൽ വീടിന് മുകളിൽ മരം കടപുഴകി വീണു. എള്ളീക്കാംപാറ പുന്നത്തോട്ടത്തിൽ ബിജുവിൻ്റെ വീടിന് മുകളിൽ മരം കടപുഴകി വീണത്. വീടിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
#heavy #rain #Water #level #rises #Kakkayam #Dam