---
title: "#Heavyrain  |  കുറ്റ്യാടിയിൽ മഴ ശക്തം; പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം"
english_title: "#Heavy #rain  #Kutyati  #Warning  #those #near  #river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223975/heavy-rain-kutyati-warning-those-near-river"
published_at: "2024-07-30T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8770e6dfb8_Untitled-1_copy.jpg"
keywords: []
---

# #Heavyrain  |  കുറ്റ്യാടിയിൽ മഴ ശക്തം; പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

> **Lead Summary:** **കുറ്റ്യാടി :[ **കുറ്റ്യാടി മലയോര മേഖലകളിൽ മഴ ശക്തമായി പെയ്യുന്നു.

## Article Content

**കുറ്റ്യാടി :[ **കുറ്റ്യാടി മലയോര മേഖലകളിൽ മഴ ശക്തമായി പെയ്യുന്നു.

കടന്തറ പുഴയിൽ തീവ്രമായ മലവെള്ളപ്പാച്ചിൽ.

പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു.

മറ്റുള്ളവരെ കൂടി മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.

പുഴയോരത്തുള്ള സെൻട്രൽ മുക്ക്,പീടികപ്പാറ കോളനി ഭാഗത്തുള്ള നിരവധി കുടുംബങ്ങളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്ക്മാറ്റി താമസിക്കുന്നു.

പശുക്കടവ് പ്രക്കൻതോട് ഭാഗത്തുള്ളവരെയും ഷെൽട്ടർ ലേക്ക് മാറ്റി താമസിപ്പിക്കുന്നു.

പശുക്കടവ് സെൻറർമുക്ക് ഭാഗങ്ങളിൽ നിന്നും 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകുന്നു.

ചോയിച്ചുണ്ടിൽ ഏഴു വീടുകളിൽ വെള്ളം കയറി.

കാവിലുംപാറയിൽ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

നെടുവാലിൽ റോഡിൽ വെള്ളം കയറിയതിനാൽ മുള്ളൻകുന്ന് പശുക്കടവ് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223975/heavy-rain-kutyati-warning-those-near-river)