കുറ്റ്യാടി : (kuttiadi.truevisionnews.com)വേളം പഞ്ചായത്തിലെ കുറ്റ്യാടി പുഴയുടെ തീരത്തെ എം.എം മണ്ണിൽ നമ്പോടി മണ്ണിൽ ഭാഗത്ത് കനത്ത മഴയെ തുടർന്ന്പുഴ തീരം ഏകദേശം ഇരുപത് മിറ്ററോളം നീളത്തിൽ ഇടിഞ്ഞു.
പുഴയോര ഭൂമിയിലെ തെങ്ങ് ഉൾപെടെയുള്ള കാർഷിക വിളകൾ അടിവശത്തെ മണ്ണ് ഒഴുകി പോയതിനെതുടർന്ന് കടപുഴകി വീണു.
സമീപത്തെ വീടുകൾ അപകട ഭീഷണി നേരിടുന്നതിനെ തുടർന്ന് വീട്ടുകാരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
പുഴ തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷണമെന്ന് പരിസരവാസികൾ ബന്ധപെട്ടവരോട് കാലങ്ങളായി ആവശ്യമുന്നയിമുന്നയിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നാളിതുവരെ സംരക്ഷണഭിത്തി ഉയർന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടഭീഷണിയെ തുടർന്ന് വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ. വില്ലേജ് ഓഫീസർ മഹേഷ് കുമാർ,വില്ലേജ് ജനകിയ സമിതി അംഗം യൂസഫ് പള്ളിയത്ത്.സ്‌പെഷൻ വില്ലേജ് ഓഫീസർ രാജു.വേളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.പി സലീം.കെ. സിത്താര , അസീസ് കിനറുള്ളത്തിൽ. സുമ മലയിൽ ഷൈനി, ബീന തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
#heavy #rain # banks #Kuttyadi #River #fall #during #Velam