കുറ്റ്യാടി:(kuttiadi.truevisionnews.com)ജന്മദിനത്തില് ജിപിഎസ് വാച്ച് വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി വിദ്യാര്‍ഥി.
കുറ്റ്യാടി എംഐയുപി സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആധിന്‍ ഷൈജിയാണ് വയനാട് ദുരിതബാധിതര്‍ക്കായി തന്റെ കൈയിലുള്ള പണം ഒന്നാകെ കൈമാറിയത്. കുറ്റ്യാടി എംഐയുപി സ്ക്കൂളിലെ നാലാം ക്ലാസ് ബിയിലെ വിദ്യാര്‍ഥിയാണ് ആധിന്‍ ഷൈജി.
ഒരു ജിപിഎസ് വാച്ച് വാങ്ങി കൈയില്‍ കെട്ടുക എന്നത് അവന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അതിനായി കുറച്ചു പണം സ്വരുക്കൂട്ടിവെച്ചു. ചൊവ്വാഴ്ചയാണ് ആധിയുടെ ജന്മദിനം. വാച്ചു വാങ്ങാനുള്ള പണമൊക്കെ സ്വരൂപിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പിറ്റേന്ന് ഉറക്കമുണര്‍ന്ന ആധിന്‍ അമ്മ സജിമോളോട് പറഞ്ഞു, ആ വാച്ച് വാങ്ങാനുള്ള പണം വയനാട്ടുകാര്‍ക്കായി നല്‍കണമെന്ന്.
അങ്ങനെ ആ തുക കുറ്റ്യാടി എംഐയുപി സ്ക്കൂളിലെ ദുരിതാശ്വാസ നിധിക്കായി നല്കാന് തീരുമാനിക്കുകയായിരുന്നു ആധിയും അമ്മ സജിമോളും. വെള്ളിയാഴ്ച കുറ്റ്യാടി എംഐയുപി സ്ക്കൂളിലെത്തിയ ഇരുവരും തുക ഹെഡ്മിസ്ട്രസ് പി. ജമീലയെയും ക്ലാസ് ടീച്ചര്‍ സോനുവിനെയും ഏല്‍പ്പിച്ചു. എന്‍.പി സക്കീര്‍, ലിജിന, അധ്യാപകരായ എ. മുഹമ്മദ് ഷരീഫ്, അനുപം ജെയ്സ്, ബീന, ഷീജ, റജീന എന്നിവരും തുടങ്ങിയവരും സന്നിഹതിരായിരുന്നു.
#student #money #intended #GPS #watch #on #birthday #relieffund