---
title: " #confluence  | ലൈഫ് പദ്ധതി; നൂറ്  വീടുകളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു"
english_title: "#Life #Plan #Beneficiary #meeting  #100 #houses #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229711/life-plan-beneficiary-meeting-100-houses-organized"
published_at: "2024-08-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c453e1ee3fe_Untitled-3.jpg"
keywords: []
---

#  #confluence  | ലൈഫ് പദ്ധതി; നൂറ്  വീടുകളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടില്‍: [**കുന്നുമ്മല്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ലൈഫില്‍ അനുവദിച്ച 100 വീടുകളുടെ ഗുണഭോക്താക്കളുടെ സംഗമം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടില്‍: [**കുന്നുമ്മല്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ലൈഫില്‍ അനുവദിച്ച 100 വീടുകളുടെ ഗുണഭോക്താക്കളുടെ സംഗമം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഇവര്‍ക്ക് ആദ്യഗഡു നല്‍കാന്‍ 40 ലക്ഷം രൂപ പഞ്ചായത്ത് തനത് ഫണ്ടില്‍ വകയിരുത്തി. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷയായി.

അര്‍ച്ചന ഷീല രാജ്പിള്ള പദ്ധതി വിശദീകരിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കെ.കെ ദിനേശന്‍, ജമാല്‍ മൊകേരി, പ്രഭാകരന്‍, എ.പി കുഞ്ഞബ്ദുള്ള, വി രാജന്‍, വൈസ് പ്രസിഡന്റ് വി വിജിലേഷ്, റീന സുരേഷ്, സി.പി സജിത, ഹേമ മോഹന്‍, വനജ ഒതയോത്ത്, മുരളി കുളങ്ങരത്ത്, ആര്‍.കെ റിന്‍സി, എന്‍ നവ്യ, ഷിനു, എ രതീഷ്, എം ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. കെ പ്രകാശ് സ്വാഗതവും പി.എം വിവിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229711/life-plan-beneficiary-meeting-100-houses-organized)