തളീക്കര: (kuttiadi.truevisionnews.com)തളീക്കര സ്വദേശിയെ 390 ഗ്രാം കഞ്ചാവുമായി പിടികൂടി. തളിക്കര സ്വദേശി ഈയരത്ത് വീട്ടില്‍ നൗഫല്‍ ഇ ബി യെ (42) നെയാണ് പിടികൂടിയത്. മാനന്തവാടി ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടയിലാണ് പ്രതിയുടെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടത്തിയത് .
മൈസൂരില്‍ നിന്നും മാനന്തവാടിയിലേക്ക് ബസില്‍ വരുകയായിരുന്ന നൗഫലിനെ എക്‌സൈസ് ഇന്റലിജന്‍സും, ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും, മാനന്തവാടി എക്സൈസ് റെയ്ഞ്ച് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.


മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്. ബി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) രാജേഷ് വി, സുരേഷ് വെങ്ങാലിക്കുന്നേല്‍, പ്രിവന്റിവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി, അജയകുമാര്‍ കെ കെ എന്നിവർ പങ്കെടുത്തു
native of Thaleekkara was arrested with 390 grams of ganja