വേളം: (kuttiadi.truevisionnews.com)വേളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പുത്തലത്ത് ഭാഗത്ത് സ്ഥാപിച്ച ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചതായി പരാതി. ജലവിതരണ പദ്ധതിയുടെ ആറ് പൈപ്പുകളാണ് നശിപ്പിച്ചത്. ഇന്നലെ രാവിലെ വെള്ളം എടുക്കാന്‍ വന്നവരാണ് പൈപ്പുകള്‍ നശിപ്പിച്ചതായി കണ്ടത്.
പ്രദേശത്തെ അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് സാമുഹികവിരുദ്ധര്‍ തകര്‍ത്തതെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് അംഗം കെ.കെ. ഷൈനി പറഞ്ഞു. പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നും കുടിവെള്ളം എത്താതെ ബുദ്ധിമുട്ടുന്നവർക്ക് കുടിവെള്ളം എത്തിക്കണമെന്നും കെ.കെ. ഷൈനി പറഞ്ഞു. നാട്ടുകാരുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Pipes of Changanamkodkunnu velom water supply project destroyed