---
title: "#AKSreejith |  ജേണലിസം എക്‌സലന്‍സ് അവാര്‍ഡ്; എ.കെ.ശ്രീജിത്തിനെ അനുമോദിച്ചു "
english_title: " #Journalism #Excellence #Award #Appreciated #AKSreejith"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/231898/journalism-excellence-award-appreciated-aksreejith"
published_at: "2024-08-29T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0061e006f4_Untitled-5_copy.jpg"
keywords: []
---

# #AKSreejith |  ജേണലിസം എക്‌സലന്‍സ് അവാര്‍ഡ്; എ.കെ.ശ്രീജിത്തിനെ അനുമോദിച്ചു 

> **Lead Summary:** ** മൊകേരി: [**പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്‌സലൻസ് അവാർഡ് ജേതാവ് എ.കെ.ശ്രീജിത്തിന് മൊകേരി ഇ.എം.എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഒരുക്കി.

## Article Content

** മൊകേരി: [**പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്‌സലൻസ് അവാർഡ് ജേതാവ് എ.കെ.ശ്രീജിത്തിന് മൊകേരി ഇ.എം.എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഒരുക്കി.

ലൈബ്രറി പ്രസിഡന്റ് പി.പി.വാസുദേവൻ അധ്യക്ഷത വഹിച്ചു.

മൊകേരി യുറീക്ക ഹാളിൽ നടന്ന പരിപാടി കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനവും വയനാടൻ ജീവിതവും എന്ന വിഷയത്തിൽ എ.കെ.ശ്രീജിത്ത് പ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.കെ ദാമോദരൻ, എ. ശ്രീധരൻ, പി.വിനോദൻ, കെ.പി. ശ്രീധരൻ, കെ.പി.ബാബു, എ.സന്തോഷ്, ടി.പി.നാരായണൻ, ടി.ടി.ബാലകൃഷ്ണൻ, രാധാകൃഷ്ണൻ ആയിലോട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/231898/journalism-excellence-award-appreciated-aksreejith)