കുറ്റ്യാടി: (kuttiadi.truevisionnews.com)കായക്കൊടിയില്‍ മിന്നല്‍ ചുഴലി, മൂന്ന് വീടുകള്‍ തകര്‍ന്നു. കാര്‍ഷിക വിളകള്‍ നശിക്കുകയും വൈദ്യുത ബന്ധം താറുമാറാകുകയും ചെയ്തു.
ഇന്നലെ വൈകിട്ട് ആറോടെ പട്ടര്‍കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് ചുഴലിയില്‍ നാശം നേരിട്ടത്.
നാവോട്ടു കുന്നുമ്മല്‍ ദേവി, നാവോട്ടുകുന്നുമ്മല്‍ രഘു, നാവോട്ടു കുന്നുമ്മല്‍ ബിജു എന്നിവരുടെ വീടുകള്‍ കാറ്റില്‍ മരം വീണ് തകര്‍ന്നു.
മേല്‍ക്കൂരക്ക് മുകളില്‍ പ്ലാവ്, തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ പതിക്കുകയായിരുന്നു.ആയിലാണ്ടി ചന്ദ്രന്റെ വിറക്പുര, പശുത്തൊഴുത്ത് എന്നിവയും തകര്‍ന്നു.
കൂടാതെ മറ്റു രണ്ട് വീടുകള്‍ക്കും കേടു പറ്റി. പട്ടര്‍കുളങ്ങരയിലും നാവോട്ടുകുന്നിലുമായി നിരവധി കാര്‍ഷിക വിളകളും നിലംപൊത്തി.
ആയിലാണ്ടി ശേഖരന്‍, ആയിലാണ്ടി ബാബു, വേ നക്കണ്ടി പവിത്രന്‍, പനച്ചി ക്കുന്നുമ്മല്‍ നാണു, മൂടാട്ട് ബാല കൃഷ്ണന്‍ നായര്‍, കാട്ടീന്റ്പറമ്പത്ത് വാസു എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളകളാണ് നശിച്ചത്.
വൈദ്യുത ലൈന്‍, തൂണ്‍ എന്നിവ തകര്‍ന്ന് വൈദ്യുത ബന്ധവും താറുമാറായി. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു മാറ്റി.
#whirlwindlightning #fruittree #Three #houses #destroyed