#Workshop | ഹരിത ഭവനം ; കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്ക് ശില്പശാല

#Workshop | ഹരിത ഭവനം ; കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്ക് ശില്പശാല
Aug 30, 2024 07:50 PM | By Jain Rosviya

 വട്ടോളി:(kuttiadi.truevisionnews.com)കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

വട്ടോളി ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ കുന്നുമ്മൽ എ ഇ ഒ അബ്ദുറഹ്മാൻ അധ്യക്ഷയായി.

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു.

ബി പി സി എം ടി പവിത്രൻ, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ഹരിത ഭവനം കുന്നുമ്മൽ ഉപജില്ല ജില്ലാ കോഡിനേറ്റർ ബിജോയ് പി മാത്യു, പിപി ദിനേശൻ, കെപി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ബാബു പറമ്പത്ത് ശില്പശാല നയിച്ചു.

മാലിന്യമുക്ത നവ കേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കുന്നുമ്മൽ ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ബിജോയ് മാത്യു, കെപി സുരേഷ് എന്നിവർ കോഡിനേറ്റർമാരും ഉപജില്ലയിലെ 8 ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകർ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു.

മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകൾ ആക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഇത്.

ജില്ലയിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക.

പദ്ധതിയുടെ നടത്തിപ്പിനായി ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾ കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു.

6 ഉപജില്ലകളിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാലയും പൂർത്തിയാക്കിയിട്ടുണ്ട്. ശില്പശാലകളിൽ നൽകിയ നിർദ്ദേശപ്രകാരം 2500ലേറെ ഹരിതഭവനങ്ങൾ സൃഷ്ടിക്കപ്പെട്ടു.

ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞദിവസം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചിരുന്നു.

പടം: ഹരിത ഭവനം കുന്നുമ്മൽ ഉപജില്ലാതല പ്രൈമറി അധ്യാപക ശില്പശാല കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു.

#Green #House; #Workshop #Primary #Teachers #Kunummal

Next TV

Related Stories
#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും  30% വരെ ഇളവുകൾ

Nov 25, 2024 04:44 PM

#parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; പാർകോയിൽ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച്  പ്രസ് ഫോറം

Nov 25, 2024 12:50 PM

#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച് പ്രസ് ഫോറം

കെ മുകുന്ദനെ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 25, 2024 12:23 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Nov 25, 2024 11:47 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

Nov 24, 2024 10:26 PM

#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

ജലാശയങ്ങള്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ ജില്ലാ തല ജലസാങ്കേതിക സമിതി യോഗത്തില്‍...

Read More >>
#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

Nov 24, 2024 10:05 PM

#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ക്വിസ് മത്സരങ്ങള്‍...

Read More >>
Top Stories

News Roundup