കുറ്റ്യാടി:(kuttiadi.truevisionnews.com)ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പുതിയ കെ,ടി.വൈ നമ്പർ നൽകുന്നതിന്റെ ഭാഗമായി തൊഴിലാളി സംഗമവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ചടങ്ങിൽ പുതിയ കെ,ടി.വൈ നമ്പറിന്റെ ലോഗോ പ്രകാശനം ചെയ്തു. യാത്രക്കാർക്ക് സുരക്ഷിതവും കാര്യക്ഷമവുമായ സർവീസ് നൽകുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തും ഓട്ടോ കോഡിനേഷൻ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
അശോകൻ ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
കുറ്റ്യാടി പോലീസ് സബ് ഇൻസ്പെക്ടർ ജയൻ, പേരാമ്പ്ര ആർടിഒ ശ്രീനി എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.
വാർഡ് മെമ്പർമാരായ എസി മജീദ്, സബിന പി കെ, സുമിത്ര സി കെ, സി.എന്‍ ബാലകൃഷ്ണൻ, പി.കെ സുരേഷ് മാസ്റ്റർ, ഒ.പി മഹേഷ്, സതീശൻ സി കെ, അർജുനൻ യു കെ,മനാഫ് തുടങ്ങിയവർ സംസാരിച്ചു.
ബൈജു ഇ കെ സ്വാഗതം പറഞ്ഞു. റഫീഖ് നന്ദി പ്രകാശിപ്പിച്ചു. ടൗണിൽ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി. പി പി ദിനേശൻ, ബിജീഷ് ഒ.പി, സുജി കെ , ബിനീഷ് കെ കെ, നകുലൻ, ബഷീർ,മുഹമ്മദ്, അജ്മൽ, കുഞ്ഞമ്മദ്, നിജേഷ്, രജീഷ്, സജീവൻ, അനീഷ്എം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
#KTY #number #logo #release #auto #workers #meeting