തൊട്ടിൽപ്പാലം : (kuttiadi.truevisionnews.com)അന്യ സംസ്ഥാനത്ത് നിന്നി കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിയിലായ രണ്ട് യുവാക്കളെ കോടതി റിമാൻ്റ് ചെയ്തു.
പൂതംപാറ വയലിൽ ജോസഫ് (24), ചൊത്തകൊല്ലി വയലിൽ അൽബിൻ തോമസ് (22) എന്നിവരാണ് റിമാൻ്റിലായത്.
റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്പെഷൽ സ്ക്വാഡ്, തൊട്ടിൽപ്പാലം ചൂരണിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു.
ഇതിനിടയിലാണ് സ്കൂട്ടറിൽ വരുകയായിരുന്ന ഇരുവരും പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ചു വെച്ച 6 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.ഡാൻസാഫ് എസ്.ഐ മനോജ്‌കുമാർ രാമത്ത്, തൊട്ടിൽപ്പാലം എസ്..എ അൻവർഷാ, എ.എസ്.ഐ മാരായ വി.വി ഷാജു,വി.സി ബിനീഷ്, സദാനന്ദൻ വള്ളിൽ, മുനീർ, എസ്.സി.പി.ഒ ഷാഫി, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
#accused #caught #while #smuggling #ganja #Tottilpalam #remand