#JaundiceAwareness | മഞ്ഞപ്പിത്ത പ്രതിരോധം; കർമ്മസേന രൂപീകരിച്ചു വീടുകൾ തോറും ബോധവൽക്കരണം

#JaundiceAwareness | മഞ്ഞപ്പിത്ത പ്രതിരോധം; കർമ്മസേന രൂപീകരിച്ചു വീടുകൾ തോറും ബോധവൽക്കരണം
Sep 20, 2024 08:23 PM | By ShafnaSherin

കുറ്റ്യാടി: (kuttiadi.truevisionnews.com)ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കൽ തുടങ്ങിയവ പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദർശനം, ജലസ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റർ പ്രചാരണം, നവമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണം എന്നിവയും നടന്നുവരുന്നു.

സ്കൂൾ പിടിഎ യോഗത്തിൽ, കർമ്മസേന (ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്നത്) രൂപീകരിച്ച് വീട് കയറിയുള്ള ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു.

സ്കൂൾ ടീച്ചർമാർ രോഗബാധിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ദിവസവും ഫോണിൽ ബന്ധപ്പെട്ട് രോഗപുരോഗതി ആരോഗ്യവകുപ്പിനെ നേരിട്ട് അറിയിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തി.

സ്ഥലത്ത് മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തു വരുന്നു. മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ നിലവിലുള്ള സ്ഥിതിഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തി.

പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിലും ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ തീരുമാനിച്ചു. 

#Jaundice #prevention #Karmasena #formed #awareness #spread #house #house

Next TV

Related Stories
അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

Jul 17, 2025 01:31 PM

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, യാത്രക്കാരന്...

Read More >>
വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

Jul 17, 2025 11:27 AM

വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

കുറ്റ്യാടിയിലെ കാർ ഷോറൂമിലെ സർവീസ് ഏരിയയിൽ വെള്ളം...

Read More >>
തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

Jul 17, 2025 10:31 AM

തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി; വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

തളീക്കര കായക്കൊടി റോഡിൽ വെള്ളം കയറി, വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം...

Read More >>
നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

Jul 16, 2025 02:23 PM

നരക കാലം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം -യൂത്ത് കോൺഗ്രസ്

താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ആളുകള്‍...

Read More >>
ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

Jul 16, 2025 02:03 PM

ശില്പശാല; കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കും -കോണ്‍ഗ്രസ്

കുറ്റ്യാടിയിലെ വികസന മുരടിപ്പിനെതിരെ സമരം സംഘടിപ്പിക്കുമെന്ന്...

Read More >>
Top Stories










News Roundup






//Truevisionall