---
title: "#UDF |  തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നല്‍കണം -യു.ഡി.എഫ്"
english_title: "#Streetdog #Attack #Compensation #paid #UDF"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239376/streetdog-attack-compensation-paid-udf"
published_at: "2024-10-01T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbcea300eea_Untitled-2.jpg"
keywords: []
---

# #UDF |  തെരുവുനായ ആക്രമണം: നഷ്ടപരിഹാരം നല്‍കണം -യു.ഡി.എഫ്

> **Lead Summary:** **നരിപ്പറ്റ: [**പഞ്ചായത്തിലെ യുവ കര്‍ഷകന്‍ ചമ്പിലോറ ലിബിത്തിന്റെ ഉടമസ്ഥതയിലുള്ള വള്ളില്‍ തറയിലെ ഫാമിലുള്ള ആയിരത്തി ഇരുനൂറോളം കോഴികളെ തെരുവുനായ്ക്കള്‍ അക്രമിച്ച് കൊലപ്പെടുത്തി.

## Article Content

**നരിപ്പറ്റ: [**പഞ്ചായത്തിലെ യുവ കര്‍ഷകന്‍ ചമ്പിലോറ ലിബിത്തിന്റെ ഉടമസ്ഥതയിലുള്ള വള്ളില്‍ തറയിലെ ഫാമിലുള്ള ആയിരത്തി ഇരുനൂറോളം കോഴികളെ തെരുവുനായ്ക്കള്‍ അക്രമിച്ച് കൊലപ്പെടുത്തി.

പുലര്‍ച്ചെ ഉടമസ്ഥന്‍ എത്തിയപ്പോഴായിരുന്നു കോഴിയും കോഴി കുഞ്ഞുങ്ങളും ചത്തുകിടക്കുന്നത് കണ്ടത്.

ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലക്ഷകണക്കിന് രൂപ വായ്പ്പ എടുത്താണ് യുവാവ് സംരംഭം ആരംഭിച്ചത്.

ലിബിത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായം ഉറപ്പാക്കണമെന്നും പഞ്ചായത്തിലെ കൈവേലിയിലും പരിസര പ്രദേശങ്ങളിലുമുള്ള രൂക്ഷമായ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കണമെന്നും ഫാം സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

എം.പി ജാ ഫര്‍, സി.കെ നാണു.ി.മുഹമ്മദലി, പി.കെ പ്രസാദ്, പഞ്ചായത്ത് മെമ്പര്‍ സി.വി അസീസ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239376/streetdog-attack-compensation-paid-udf)