കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിലെ ശോചനീയാവസ്ഥയ്‌ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ കുറ്റ്യാടി മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി.
പ്രതിദിനം നൂറു കണക്കിന് രോഗികൾക്ക് ആശ്രയമാവേണ്ട ആശുപത്രിയിൽ സ്‌പെഷലിസ്റ്റ് ഉൾപ്പെടെ ഡോക്ടർമാരുടെയും, കൾച്ചർ ടെസ്റ്റു ഉൾപ്പെടെ കാര്യക്ഷമമല്ലാത്ത ലാബും, മരുന്നു ലഭ്യമല്ലാത്ത ഫാർമസി, ടോയ്ലറ്റ് മാലിന്യ മുൾപ്പെടെ പുറംതള്ളുന്ന ആശുപത്രി കോമ്പൗണ്ട്, അനസ്തേഷ്യ സ്റ്റാഫിന്റെ അപര്യാപ്തത, കാര്യക്ഷമമല്ലാത്ത ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്, വേണ്ടത്ര മരുന്നും ഫാർമസിസ്റ്റുമില്ലാത്ത ഫാർമസി,ഉൾപ്പെടെ യുള്ള മുഴുവൻ പ്രശ്നങ്ങൾക്കും എത്രയും പെട്ടെന്ന് പരിഹാരം കണ്ടു പൊതുജനങ്ങളുടെ പ്രയാസമകറ്റണമെന്ന് എസ്.ഡി.പി.ഐ പ്രതിഷേധ റാലിയിലൂടെ ആവശ്യപ്പെട്ടു.
ആശുപത്രി പ്രശ്നങ്ങൾ അടങ്ങിയ നിവേദനം സൂപ്രണ്ട് ഇൻ ചാർജ് മുമ്പാകെ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി സമർപ്പിച്ചു. കുറ്റ്യാടി വയനാട് റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ആശുപത്രി പരിസരത്ത് സമാപിച്ചു.
തുടർന്നു നടന്ന പൊതുയോഗത്തിൽ മണ്ഡലം സെക്രട്ടറി അബു ലയിസ് മാസ്റ്റർ കാക്കുനി സ്വാഗതം ആശംസിച്ചു. മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ച യോഗം എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി അംഗം ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു. നദീർ മാസ്റ്റർ, ആർ.എം റഹീം മാസ്റ്റർ, ഹമീദ് കല്ലുംമ്പുറം, കുട്ട്യാലി എന്നിവർ സംസാരിച്ചു.
സൂപ്പി മാസ്റ്റർ, മിഷാൽ, ഷറഫീം, ഹമീദ് കുറ്റ്യാടി , മുത്തു തങ്ങൾ, ഉമ്മർ, സാദിക്ക്, നിസാർ, മുഹമ്മദ് എളയടം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
#Sadness #sdpi #held #protest #march #kuttyadi #government #taluk #hospital