നരിപ്പറ്റ: (kuttiadi.truevisionnews.com) ചീക്കോന്ന് എം.എൽ.പി സ്കൂളിൽ നടത്തിയ വിജയാരവവും രക്ഷാകർതൃ സംഗമവും മാനേജിങ് കമ്മിറ്റി സെക്രട്ടറി എം.പി ജാഫർ ഉദ്‌ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. ഹാരിസ് റഹ്‌മാനി തിനൂർ ക്ലാസെടുത്തു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്തു ഹാജി ഉപഹാരങ്ങൾ നൽകി.
പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ്, സി.പി അനീസ്, മുഹമ്മദലി തിനൂർ, നാരങ്ങോളി കുഞ്ഞബ്ദുല്ല, അശ്വതി ജയപുരം, കെ റസിയ തുടങ്ങിയവർ സംസാരിച്ചു.
#Cheekkonn #MLP #School #organized #Vijayaravam #parents #meeting