മുള്ളമ്പത്ത്: (kuttiadi.truevisionnews.com) എ.കെ. കണാരൻ മാസ്റ്റർ സ്മാരകഗ്രന്ഥാലയവും, യുവചേതനയും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
നാടിന്റെ വിവിധ ഇടങ്ങളിൽ എം ഡി എം എ പോലുള്ള ലഹരി പദാർത്ഥങ്ങളും മദ്യവും വ്യാപകമായി വില്പന നടത്തുന്ന എന്ന പരാതികളുയർന്നതിനെ തുടർന്ന് ലഹരിവിൽപ്പന മാഫിയക്കെതിരെ കർമ്മസമിതി രൂപികരണ കൺവൻഷനും ബഹുജന റാലിയും നടത്തിയത്.
പോലീസ് അധികാരികളും, ഭരണപ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളടക്കം 100 അംഗകമ്മിറ്റി രൂപികരിച്ചു.
ക്ഷേമ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ടി.കെ ചെയർപേഴ്സനായും ബിനു. എം. കൺവീനറായും വാർഡ് മെമ്പർടി.ശശിയെ ഖജാൻജിയായും കമ്മിറ്റി തെരെഞ്ഞെടുത്തു.
കുറ്റ്യാടി സി.ഐ കൈലാസ നാഥ് റാലി ഉൽഘാടനം ചെയ്തു. ടി.ശശി അദ്ധ്യക്ഷനായ യോഗത്തിൽ ഷീജ ടി.കെ ആശംസകളർപ്പിച്ചു. ഏ.കെ.രാജീവൻ ആ മുഖ പ്രഭാഷണം നടത്തി. കെ.ടി. സോമൻ മാസ്റ്റർ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വി.പി.അനൂപ് സ്വാഗതവും, സെക്രട്ടറി ശ്രീലേഷ് എൻ.ടി. നന്ദിയും പറഞ്ഞു.
#Mass #rally #Mullambat #Karma #Samiti #Mafia