തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) തൊട്ടിൽപ്പാലം പുഴ മലിനീകരണം തടയാനും മിനി സ്റ്റേഡിയം നവീകരിക്കാനുമായി കാവിലുംപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തൊട്ടിൽപ്പാലം മത്സ്യമാർക്കറ്റ് അടച്ചു പൂട്ടും.
ആക്ഷേപമുണ്ടെങ്കിൽ ജനുവരി എട്ടിനകം ബോധിപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നിലവിൽ 35 ലധികം തൊഴിലാളികൾ ഈ മാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്.പലരും വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്നവരാണ്.
പെട്ടന്ന് ഒഴിഞ്ഞു പോവാൻ പറഞ്ഞാൽ അതിന് കഴിയില്ലെന്നും പഞ്ചായത്തിന്റെ ഈ തീരുമാനത്തിൽ ചർച്ച ഉണ്ടാവുമെന്നും മത്സ്യകച്ചവടക്കാർ പറഞ്ഞു.
#Thotilpalam #fish #market #objection #informed #January #8 #Panchayat Secretary