മൊകേരി: (kuttiadi.truevisionnews.com) പത്ത് ദിവസമായി കുന്നുമ്മൽ ബ്ലോക്കിലെ മൊകേരി വടയക്കണ്ടി നഗറിൽ നടന്ന യന്ത്രവൽകൃത പോട്ടറി വീൽ മൺപാത്ര തൊഴിൽ പരിശീലനം സമാപിച്ചു.
സമാപന ചടങ്ങും നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
20 പേർ പരിശീലനത്തിൽ പങ്കെടുത്തു. ഇവർക്ക് സൗജന്യമായി ഇലക്ട്രിക്കൽ പോട്ടറി വീൽ നൽകുന്നതോടൊപ്പം സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകും.
ഖാദി ആൻഡ് ഓഫീസർ നാഗ റെഡി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വ്യവസായ ഓഫീസർ ഷിജിത്ത് വി വിധ സഹായ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. മാസ്റ്റർ ട്രെയിനറും ശിൽപ്പിയുമായ മനോജ് മാമ്പറ്റയെയും ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽനിന്ന് വിരമിച്ച രാമൻ വടയക്കണ്ടിയെയും ആദരിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ കുഞ്ഞിരാമൻ, പഞ്ചായത്ത് അംഗം കെ ഷിനു, രാജു ചേളാരി, ബാബുരാജ് കക്കട്ടിൽ, സന്തോഷ് പേരാമ്പ്ര, മനോജ് മാമ്പറ്റ എന്നിവർ സംസാരിച്ചു.
#closing #showing #Mechanized #Pottery #Wheel #completed #potters #vocational #training