കുറ്റ്യാടി: (kuttiadi.truevisionnews.com) പുതുക്കിയ വൈദ്യുത ചാർജ് വർദ്ധന ഉടൻ നിയോജക മണ്ഡലം പിൻവലിക്കണമെന്ന് കെ.എസ്.എസ്.പി.എ കുറ്റ്യാടി ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട് ഉദ്ഘാടനം ചെയ്തു.വി.വി വിനോദൻ ആധ്യക്ഷം വഹിച്ചു.കെ.കെ പ്രദ്യുമ്‌നൻ, എം ചന്ദ്രബാബു, വി.പി സർവോത്തമൻ, കെ.പി ശ്രീധരൻ, ഷീല പത്മനാഭൻ, കൊളായി രാമചന്ദ്രൻ, വി.പി കുമാരൻ, എൻ.കെ ഗോവിന്ദൻ, കെ.പി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വി.വി വിനോദൻ (പ്രസിഡണ്ട്) പി സത്യൻ, പി.കെ കണാരൻ, സന്തോഷ് കച്ചേരി (വൈസ് പ്രസിഡണ്ടുമാർ) കെ.കെ പ്രദ്യുമ്‌നൻ (സെക്രട്ടറി) പി.വേണുഗോപാലൻ, പി.കെ സരള, പി.കെ മിനി (ജോ. സെക്രട്ടറിമാർ) വി.കെ.സോമസുന്ദരം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
#Unaffordable #Revised #increase #electricity #charges #withdrawn #immediately #KSSPA #Kuttyadi