#Inauguration | ശിലാ സ്ഥാപനം; കാവിലുംപാറ ഡയാലിസിസ് സെന്റർ തറക്കല്ലിടൽ ജനുവരി 11 ന്

#Inauguration | ശിലാ സ്ഥാപനം; കാവിലുംപാറ ഡയാലിസിസ് സെന്റർ  തറക്കല്ലിടൽ ജനുവരി 11 ന്
Jan 9, 2025 01:27 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) തണൽ കാവിലുംപാറയുടെയും ഡയാലിസിസ് സെന്ററിന്റെയും ശിലാ സ്ഥാപനം 2025 ജനുവരി 11 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും.

ചടങ്ങിൽ നാദാപുരം എം.ൽ.എ ഇ.കെ.വിജയൻ അധ്യക്ഷത വഹിക്കും.

തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് മുഖ്യാതിഥി ആയിരിക്കും.

ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഒ.പി.ക്ലിനിക്, പാലിയേറ്റീവ് കെയർ യൂണിറ്റ്, സ്നേഹവീട് തുടങ്ങിയവ പ്രവർത്തിക്കേണ്ട കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രെസിഡന്റുമാർ , വിവിധ മത, രാഷ്ട്രീയ പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെയും പ്രവാസി പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

തുടർന്ന് കടിയങ്ങാട് തണലിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് പുറമെ മറ്റ് വിവിധ കലാപരിപാടികൾ, മാജിക്ക്ഷോ, ഗാനമേളയോടെ സമാപിക്കുമെന്ന് പി.പി സുരേഷ് ബാബു പി.ജി സത്യനാഥ്, സി.കെ ആശ്വാസി, കെ രാധാകൃഷ്ണൻ, സലാം ഒ.കെ, പോക്കർ അരിയാക്കി, ബീന തോമസ് എ.പി ഭാസ്ക‌രൻ എന്നിവർ അറിയിച്ചു.

#stone #establishment #Inauguration #kavilumpara #Dialysis #Center #11th #January

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

News Roundup

Entertainment News