കുറ്റ്യാടി: (kuttiadi.truevisionnews.com) തണൽ ആഭിമുഖ്യത്തിൽ കാവിലുപാറ ചീത്തപ്പാട്ട് നിർമിക്കുന്ന ജനകീയ ഡയാലിസിസ് സെന്ററിന് ഷാഫി പറമ്പിൽ എംപി തറക്കല്ലിട്ടു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
സി കെ ആശ്വസി നൽകിയ 17 സെന്റിന്റെ രേഖകൾ ഡോ. ഇദ്രീസ് ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ്, മണലിൽ രമേശൻ, കെ എസ് ബാലകൃഷ്ണൻ, പിജി സത്യ നാഥൻ, എ പി വാസു, ഫാ. സി ജോ എടക്കരോട്ട്, പി കെ നവാസ്, ബീന തോമസ്, ആകാശ് ചീ ആപ്പാട്, കെ രാധാകൃഷ്ണൻ എന്നീ വർ സംസാരിച്ചു.
ഡയാലിസിസ് സെൻ്ററിനൊപ്പം ഫിസിയോതെറാപ്പി സെൻ്റർ, ഒപി ക്ലിനിക്, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയവയും നിർമിക്കുമെന്ന് സംഘാടകർ അറിയിച്ചു.
#foundation #stone #laid #Kavilumpara #Thanal #Dialysis #Centre #mpshafiparambil